test del 2

പാകിസ്താൻറേത് ഡബിൾഗെയിമെന്ന് വിലയിരുത്തൽ, മധ്യസ്ഥതാ വാഗ്ദാനത്തിൽ ഇറാന് സംശയം, അതൃപ്തി


ടെഹ്റാൻ: ഇറാൻ-യുഎസ്-ഇസ്രയേൽ യുദ്ധവിഷയത്തിൽ മധ്യസ്ഥത വഹിക്കുന്നതായി പാകിസ്താൻ അവകാശപ്പെടുമ്പോഴും പാകിസ്താന്റെ കാര്യത്തിൽ ഇറാന് അതൃപ്തിയുണ്ടെന്ന് സൂചന നൽകി ഉന്നത ഇന്റലിജൻസ് വൃത്തങ്ങൾ. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ പാകിസ്താൻ നടത്തിയ ഏറ്റവും പുതിയ നീക്കം ഇറാനിൽ രൂക്ഷമായ പ്രതികരണങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. നിലവിലെ തർക്കത്തിലെ നിർണായകഘട്ടത്തിൽ പാകിസ്താന്റെ ഭാഗത്തുനിന്നുള്ള പ്രവർത്തനങ്ങൾ കൃത്യമായ കണക്കുകൂട്ടലുകളുള്ള ഡബിൾ ഗെയിമിന്റെ ഭാഗമായി ഇറാൻ വിലയിരുത്തുന്നതായി ഉന്നതവൃത്തങ്ങൾ സൂചിപ്പിക്കുന്നു.ഹോർമുസ് വഴിയുള്ള എണ്ണക്കപ്പലുകളുടെ സഞ്ചാരവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾക്ക് ശേഷം പാകിസ്താന്റെ യഥാർത്ഥ കൂറിൽ ഇറാന് സംശയമുണ്ട്. നിലവിലെ പിരിമുറുക്കങ്ങൾക്കിടയിലും കടൽ മാർഗ്ഗമുള്ള നിയന്ത്രണം കർശനമാക്കിയെങ്കിലും പാകിസ്താൻ ഉൾപ്പെടെയുള്ള സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾക്ക് ഇറാൻ പരിമിതമായ പ്രവേശനം അനുവദിച്ചിരുന്നു. പാക് പതാക വഹിക്കുന്ന 10 കപ്പലുകൾക്ക് ഇതിന്റെ ഭാഗമായി സഞ്ചരിക്കാൻ അനുമതി നൽകിയിരുന്നു.എന്നാൽ ഇറാൻ പ്രവേശനം അനുവദിച്ച കപ്പലുകൾ യുഎസിന് ഗുണകരമായ രീതിയിൽ ഉപയോഗിക്കുകയോ ഏകോപിപ്പിക്കുകയോ ചെയ്തു. ഇതാണ് ഇറാനെ പ്രകോപിപ്പിച്ചിരിക്കുന്നത്.  നയതന്ത്ര മാർഗങ്ങൾ തുടർന്നും നിലനിർത്താനുള്ള ഇറാന്റെ സന്നദ്ധതയെ സൂചിപ്പിക്കുന്ന പ്രവൃത്തിയായി 10 കപ്പലുകൾക്ക് ഹോർമുസ് കടന്നുപോകാൻ അനുമതി ലഭിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെടുകയും ചെയ്തു. സുഹൃദ് രാജ്യത്തിന് നൽകിയ സഹായത്തെ പാകിസ്താൻ ശത്രു രാജ്യത്തെ പരോക്ഷമായി സഹായിക്കുന്ന രീതിയിലേക്ക്  മാറ്റിയെന്നാണ് ഇറാൻ വിലയിരുത്തിയത്. പാകിസ്താൻ്റെ ഈ പെരുമാറ്റത്തെ ബോധപൂർവമായ കപടതയായാണ് ഇറാൻ വിലയിരുത്തുന്നത്. ഇറാനുമായുള്ള തന്ത്രപ്രധാനമായ ബന്ധം നിലനിർത്താൻ ശ്രമിക്കുമ്പോൾ തന്നെ യുഎസ് ലക്ഷ്യങ്ങളെ സഹായിക്കാനുള്ള ഒരു ശ്രമമാണ് പാകിസ്താൻ നടത്തുന്നത് എന്നാണ് ഇറാൻ കണക്കാക്കുന്നത്. ഈ വിലയിരുത്തൽ അനുസരിച്ച്, പാകിസ്താന്റെ മധ്യസ്ഥതാവാഗ്ദാനം നിഷ്പക്ഷതയല്ല, മറിച്ച് ഒരു തന്ത്രപരമായ കവചമാണെന്നും ഇരുപക്ഷത്തുനിന്നും പ്രയോജനം നേടാനുള്ള ലക്ഷ്യത്തോടെയുള്ളതാണെന്നും ഇറാൻ കരുതുന്നു. 


Source link

Back to top button