LATEST
പശ്ചിമേഷ്യൻ സംഘർഷം: സൗദിയിൽ ഇന്ത്യക്കാരന് പരിക്ക്

സൗദി അറേബ്യയിലെ അൽ ഖാർജിൽ ജനവാസ മേഖലയിലുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട രണ്ട് വിദേശികളിൽ ഒരാൾ ഇന്ത്യക്കാരനല്ലെന്ന് റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു. പരിക്കേറ്റ ഒരു ഇന്ത്യക്കാരൻ ചികിത്സയിലുണ്ടെന്നും പറഞ്ഞു. ഇന്ത്യക്കാരനും ബംഗ്ലാദേശ് പൗരനും കൊല്ലപ്പെട്ടെന്നാണ് സൗദി സിവിൽ ഡിഫൻസ് ആദ്യം അറിയിച്ചത്. എന്നാൽ രണ്ട് പേരും ബംഗ്ലാദേശ് സ്വദേശികളാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു സൗദിയിൽ റിയാദിനെയും പ്രിൻസ് സുൽത്താൻ എയർ ബേസിനെയും ലക്ഷ്യമാക്കിയ മിസൈലുകളെ തകർത്തു. സൗദിയിലെ എംബസി ജീവനക്കാരോട് ഒഴിയാൻ യു.എസ് നിർദ്ദേശം കുവൈറ്റിൽ ഫർവാനിയയിലെ അബ്ദുള്ള അൽ മുബാറക് അൽ സബാഹ് മേഖലയിൽ ഡ്രോൺ ആക്രമണത്തിൽ ഒരു കെട്ടിടത്തിനും വാഹനങ്ങൾക്കും നാശനഷ്ടം
Source link



