# പശ്ചിമേഷ്യൻ സംഘർഷം # ക്രാഷ് ലാൻഡ് ചെയ്ത് ടൂറിസം മേഖല

കൊച്ചി: പശ്ചിമേഷ്യൻ സംഘർഷത്തിൽ വിമാന സർവീസുകൾ താറുമാറായതിനൊപ്പം കൂപ്പുകുത്തി വിനോദസഞ്ചാര മേഖലയും. ഗൾഫ്, യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള ടൂർ പാക്കേജുകൾ അനിശ്ചിതത്വത്തിലായി. ബുക്കിംഗ് ഉണ്ടെങ്കിലും എന്നു പോകാൻ പറ്റുമെന്ന കാര്യത്തിൽ ഉറപ്പില്ല. അവധിക്കാലം ആഘോഷിക്കാൻ മലയാളികൾ ഏറ്റവും അധികം ഒഴുകുന്ന ഗൾഫിലേക്ക് ബുക്കിംഗുകൾ വലിയതോതിൽ കുറഞ്ഞു. ഗൾഫിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണവും കുറഞ്ഞു.കേരളത്തിലേക്കുള്ള വിദേശസഞ്ചാരികളുടെ വരവ് ഏറിവരുന്ന പ്രവണത ഇക്കുറിയും തുടരുമെന്നാണ് പ്രതീക്ഷ. 2024ൽ എത്തിയ സഞ്ചാരികളിൽ അമേരിക്കക്കാരായിരുന്നു കൂടുതൽ — 13.33%, ജർമ്മനി 6.24%, ഫ്രാൻസ് 6.12%, മലേഷ്യ 5.55%, ഒമാൻ 5.20%, ഓസ്‌ട്രേലിയ 4.32%, സൗദി 4.05%, യു.എ.ഇ 3.35% എന്നിങ്ങനെയായിരുന്നു മറ്റുള്ളവർ. 2025ലെ കണക്ക് അടുത്ത മാസമേ വരൂ.വർഷം, സഞ്ചാരികൾ, വർദ്ധന
Source link



