test del 2

പശ്ചിമേഷ്യയിലെ വെടിനിർത്തൽ; യുഎസ്-ഇറാൻ സമാധാന ചർച്ചകളിൽ ചൈനയുടെ ഇടപെടലുണ്ടായെന്ന് ട്രംപ്


ഇസ്ലാമാബാദ്: അമേരിക്കയും ഇറാനും അംഗീകരിച്ച രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാറിന് പിന്നിൽ ചൈനയുടെ നയതന്ത്ര ഇടപെടലുകൾ ഉണ്ടായതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനെ സമാധാനചർച്ചകൾക്ക് അനുനയിപ്പിക്കാൻ ചൈന നിർണായക പങ്ക് വഹിച്ചിട്ടുണ്ടോ എന്ന അന്താരാഷ്ട്ര മാധ്യമങ്ങളുടെ ചോദ്യത്തിന് ഉണ്ടെന്നാണ് തനിക്ക് ലഭിച്ച വിവരം എന്നായിരുന്നു ട്രംപിന്റെ മറുപടി. ഇറാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ ചൈന, ചർച്ചകളുടെ ഓരോ ഘട്ടത്തിലും ടെഹ്‌റാനുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നതായി ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയുടെ സൈനിക നടപടിയുടെ സമയപരിധി അവസാനിക്കാൻ ഒരു മണിക്കൂർ മാത്രം ബാക്കിനിൽക്കെ, പാകിസ്താൻ മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദേശം അംഗീകരിക്കാൻ ഇറാനെ പ്രേരിപ്പിച്ചത് ചൈനയുടെ ഇടപെടലാണെന്ന് ഇറാനിയൻ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.പശ്ചിമേഷ്യയിലെ യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെയും ഊർജ സുരക്ഷയെയും ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി സംഘർഷത്തിൽ ചൈന മുമ്പ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഈ യുദ്ധം അനാവശ്യമാണെന്നും ഇതവസാനിപ്പിക്കാൻ എല്ലാ കക്ഷികളും ആത്മാർഥത കാണിക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് മാവോ നിങ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ മേഖലയിലെ സ്വാധീനമുപയോഗിച്ച് പാകിസ്താൻ, തുർക്കി, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളെ ഇടനിലക്കാരാക്കി ചൈന സമാധാന നീക്കത്തിന് വഴിയൊരുക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.അതേസമയം, സംഘർഷം അവസാനിപ്പിക്കുന്നതിനായി പത്ത് നിർദേശങ്ങളടങ്ങിയ പദ്ധതിയാണ് ഇറാൻ മുന്നോട്ടുവെച്ചിരിക്കുന്നത്. തങ്ങളുടെ യുറേനിയം സമ്പുഷ്ടീകരണ പരിപാടിക്ക് അമേരിക്ക അംഗീകാരം നൽകുക, ഇറാനുമേൽ ഏർപ്പെടുത്തിയിരിക്കുന്ന എല്ലാ ഉപരോധങ്ങളും നീക്കം ചെയ്യുക എന്നിവയാണ് ഇതിലെ പ്രധാന നിബന്ധനകൾ.


Source link

Back to top button