LATEST

പശ്ചിമേഷ്യയിലെ യുദ്ധം കാരണം പണി കിട്ടിയത് കേരളത്തിലെ ഈ വിളയ്ക്ക്; വാങ്ങാൻ ആളില്ല,​ വിലയും കുറഞ്ഞു


കട്ടപ്പന: ഉത്പാദനം കുറഞ്ഞിട്ടും ഏലയ്ക്കാവില ഉയരുന്നില്ല. നിലവിൽ 2100- 2200 രൂപയാണ് വില. കഴിഞ്ഞവർഷം ഇതേസമയം 2600 മുതൽ 2750 വരെ വില ലഭിച്ചിരുന്നു. മുൻവർഷത്തേക്കാൾ ഇത്തവണ ഉത്പാദനം കുറവാണെങ്കിലും വില ഉയരാത്തതാണ് കർഷകരെ വലയ്ക്കുന്നത്. ഗ്വാട്ടിമാലയിൽ നിന്നുള്ള കയറ്റുമതി കുറഞ്ഞതോടെ ഇന്ത്യൻ ഉത്പന്നത്തിന് വില വർദ്ധിക്കുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കച്ചവടക്കാർ ഏലയ്ക്ക വാങ്ങാൻ തയാറാകുന്നില്ല.ലേല കേന്ദ്രങ്ങളിൽ പതിയുന്ന ഏലയ്ക്കയുടെ അളവിലും കുറവുണ്ട്. വില വർദ്ധിക്കാത്തതിനു കാരണം വാങ്ങാൻ ആളില്ലാത്തതാണെന്ന് കർഷകർ പറയുന്നു. കേന്ദ്രങ്ങളിൽ എത്തുന്ന കച്ചവടക്കാരുടെ എണ്ണം നാമമാത്രമായി. ഏതാനും വർഷങ്ങൾക്ക് മുമ്പ് വരെ ഓഫ് സീസണുകളിൽ വൻതോതിൽ വില വർദ്ധിച്ചിരുന്നു. കഴിഞ്ഞ ജനുവരിയിൽ വില 3000 കടന്നിരുന്നു.നഷ്ടമുണ്ടാകുമെന്ന് ആശങ്ക


Source link

Related Articles

Back to top button