LIFESTYLE NEW
‘പശുക്കിടാവ് ഉറങ്ങാതിരിക്കാൻ നാലുവയസുകാരിയുടെ സൂത്രം’; വൈറലായി വീഡിയോ

വളർത്തുമൃഗങ്ങളോട് കുട്ടികൾ കാണിക്കുന്ന സ്‌നേഹവും പരിഗണനയും ചില സമയങ്ങളിൽ മുതിർന്നവരെപ്പോലും അതിശയിപ്പിക്കാറുണ്ട്. ആ മൃഗങ്ങളായിരിക്കും പലപ്പോഴും കുട്ടികളുടെ പ്രിയപ്പെട്ട കളിക്കൂട്ടുകാർ. ഇപ്പോഴിതാ, വീട്ടിലെ പശുക്കിടാവിനെ ഓമനിക്കുന്ന ഒരു നാലുവയസുകാരിയുടെ വീഡിയോയാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ‘ഒറങ്ങല്ലേ…അമ്മ ഇപ്പൊ വരാം, എന്തടീ…എഴുന്നേക്കടീ, ഒരു ചാനനം ഇരുപ്പുണ്ട്. നാൻ എടുത്തോണ്ട് വരായേ. അമ്മ ഒരു ചാനനം എടുത്തോണ്ട് വരായേ’.. ഇങ്ങനെ പോകുന്നു അവളുടെ വർത്തമാനം. ആ കുഞ്ഞിന് കൊഞ്ചിക്കാനെന്നോണം അനങ്ങാതെ കിടക്കുകയാണ് പശുക്കിടാവ്. ബേബി ജാനി എന്ന അക്കൗണ്ടിൽ നിന്നാണ് വീഡിയോ പോസ്‌റ്റ് ചെയ്‌തിരിക്കുന്നത്. മറ്റൊരു വീഡിയോയിൽ പശുക്കിടാവിനോട് സ്‌കൂളിലെ വിശേഷങ്ങൾ പങ്കുവയ്‌ക്കുകയാണ് ജാനി.
Source link



