test del 5 copy of del 3
പഴയ നിലയിലാകാതെ വിമാന സർവീസുകൾ; ഖത്തർ, ബഹ്റൈൻ, കുവൈത്ത് എന്നിവിടങ്ങളിലേക്ക് സർവീസുകൾ ഇല്ല

കരിപ്പൂർ ∙ യുദ്ധസാഹചര്യം നീങ്ങിത്തുടങ്ങിയതായി പറയുമ്പോഴും കോഴിക്കോട് വിമാനത്താവളത്തിലെ രാജ്യാന്തര വിമാന സർവീസുകളുടെ കാര്യത്തിൽ പുരോഗതിയായില്ല. യുദ്ധം അവസാനിച്ചാലും വിമാന സർവീസുകൾ സാധാരണ നിലയിലാകാൻ ആഴ്ചകൾ വേണ്ടിവരുമെന്നാണു പറയുന്നത്. ഖത്തർ എയർവേയ്സ് ജൂൺ 15 വരെ സർവീസ് ഉണ്ടാകില്ലെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുദ്ധംമൂലം ഖത്തർ, ബഹ്റൈൻ, കുവൈത്ത് എന്നിവിടങ്ങളിലേക്കു വിമാന സർവീസുകൾ ഇല്ല.എന്നാൽ, 30–40 സർവീസുകൾ ശരാശരി റദ്ദാക്കുന്നുമുണ്ട്. ദുബായ്, ജിദ്ദ, റിയാദ്, അബുദാബി, ദമാം, ഷാർജ, ബഹ്റൈൻ, ദോഹ, അൽ ഐൻ, മസ്കത്ത്, റാസൽ ഖൈമ എന്നിവിടങ്ങളിലേക്കാണ് നിലവിൽ കരിപ്പൂരിൽനിന്നു സർവീസ് ഉള്ളത്. കുറഞ്ഞ സീറ്റുകൾ മാത്രമായതിനാൽ പ്രവാസികളുടെ യാത്രാ പ്രതിസന്ധി തുടരുകയാണ്. ഇതിനു പുറമേയാണ് ടിക്കറ്റ് നിരക്കിലെ വൻ വർധനയും.
Source link


