LIFESTYLE NEW

പഴത്തൊലി വലിച്ചെറിയല്ലേ; ഗുണങ്ങളറിഞ്ഞാൽ പതിനായിരങ്ങൾ ലാഭിക്കാം

പഴം കഴിച്ചുകഴിഞ്ഞാൽ ഉടൻ തൊലി വലിച്ചെറിയുന്നവരാണ് നമ്മൾ. എന്നാൽ ഇതിന്റെ ഗുണങ്ങൾ അറിഞ്ഞാൽ പിന്നെ ഒരിക്കലും പഴത്തൊലി നിങ്ങൾ വലിച്ചെറില്ല. കൊതുക് ശല്യം കുറയ്ക്കുന്നതിനും ചർമ്മ സംരക്ഷണത്തിനുമെല്ലാം ഇത് ഉപയോഗിക്കാറുണ്ട്.

പണം മുടക്കി നിങ്ങൾ വാങ്ങുന്ന ക്രീമുകൾക്ക് പകരക്കാരനായി പഴത്തൊലിയെ ഉപയോഗിക്കാം. വാഴപ്പഴത്തിന്റെ തൊലിയിൽ ആന്റി – ഇൻഫ്ലമേറ്ററി ഗുണങ്ങൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലെ അസ്വസ്ഥതകൾ കുറയ്ക്കാൻ സഹായിക്കുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.

കൂടാതെ കൊതുക് കടിയേറ്റ ഭാഗത്ത് പഴത്തൊലിയുടെ ഉൾഭാഗം നേരിട്ട് ഉരസുന്നതും വളരെ നല്ലതാണ്. കൊതുകിന്റെ ഉമിനീരിലെ പ്രോട്ടീനുകളെ നശിപ്പിക്കാൻ ഇതിലെ പ്രകൃതിദത്ത എൻസെെമുകൾക്ക് സാധിക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇത് ചൊറിച്ചിലും ചുവന്ന തടിപ്പും പെട്ടെന്ന് മാറ്റുന്നു. പഴത്തൊലി നന്നായി ഉടച്ച് അതിൽ അല്പം ഗ്ലിസറിനോ റോസ് വാട്ടറോ ചേർത്ത് ചുവന്ന തടിപ്പിൽ പുരട്ടുക.

ചർമ്മത്തിന് മാത്രമല്ല പല്ലിന്റെ തിളക്കത്തിനും പഴത്തൊലി വളരെ നല്ലതാണ്. പഴത്തൊലിയിലെ പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ പല്ലിലെ മഞ്ഞ കറ നീക്കാൻ സഹായിക്കുന്നു. ദിവസവും പഴത്തൊലിയുടെ ഉൾഭാഗം പല്ലിൽ ഉരസുക. ഏകദേശം മൂന്ന് മിനിട്ടോളം ഇങ്ങനെ ചെയ്യണം. ഇത് പല്ലിന് വെളുത്ത നിറം നൽകാൻ സഹായിക്കും. ആന്റി മെെക്രോബിയൽ ഗുണങ്ങളും പഴത്തൊലിയിൽ അടങ്ങിയിട്ടുണ്ട്. ഇത് മുഖക്കുരു കുറയ്ക്കാനും വീക്കം മാറ്രാനും സഹായിക്കുന്നുവെന്ന് വിദഗ്ധർ പറയുന്നു.


Source link

Related Articles

Back to top button