LIFESTYLE NEW

പറമ്പും വേണ്ട, ചെലവുമില്ല; ഇങ്ങനെ വെളുത്തുള്ളി കൃഷി ചെയ്‌താൽ വീട്ടിലിരുന്നും പണമുണ്ടാക്കാം

നമ്മുടെ അടുക്കളത്തോട്ടത്തിൽ പലതരം പച്ചക്കറികൾ ഉണ്ടാകാറുണ്ടെങ്കിലും അധികമാരും വെളുത്തുള്ളി കൃഷി ചെയ്യാറില്ല. എന്നാൽ, വലിയ കൃഷിഭൂമികളില്ലെങ്കിൽ പോലും ചെറിയ ചട്ടികളിൽ വെളുത്തുള്ളികൃഷി ചെയ്‌ത് മികച്ച രീതിയിൽ വിളവെടുക്കാൻ സാധിക്കും.

നടേണ്ട രീതി

വെളുത്തുള്ളയിലെ വലിയ അല്ലികളാണ് നടാനായി ഉപയോഗിക്കേണ്ടത്. വെള്ളം കെട്ടികിടക്കാത്ത വിധമുള്ള മണ്ണാണ് വെളുത്തുള്ളി കൃഷിക്ക് അനുയോജ്യം. മണ്ണിൽ ആവശ്യത്തിന് ചാണകപ്പൊടി ചേർത്ത് ഇളക്കുക. ചട്ടിയിലാണ് നടുന്നതെങ്കിൽ കുറ‌ഞ്ഞത് ആറ് മുതൽ എട്ട് ഇഞ്ച് ആഴം വേണം. നല്ല നീർവാഴ്‌ചയുള്ള പോട്ടിംഗ് മിക്‌സായിരിക്കണം ഉപയോഗിക്കേണ്ടത്.

അല്ലിയുടെ കൂർത്തഭാഗം മുകളിലേക്കും പരന്നഭാഗം താഴേക്കും വരുന്ന രീതിയിൽ മണ്ണിൽ ഇറക്കിവയ്‌ക്കുക. അല്ലികൾ തമ്മിൽ നാല് മുതൽ ആറിഞ്ച് അകലമുണ്ടാകാൻ ശ്രദ്ധിക്കുക. വളരെ ആഴത്തിൽ നടാൻ പാടില്ല. നല്ല സൂര്യപ്രകാശം ഉള്ളിടത്തുവേണം ചെടി നടാൻ. ആവശ്യത്തിന് മാത്രമേ നനവ് പാടുള്ളു. വെള്ളം കെട്ടിനിൽക്കാൻ അനുവദിച്ചാൽ ചെടി പെട്ടെന്ന് അഴുകാനിടയാക്കും.

പരിചരണം

നടീലിന് ശേഷം മണ്ണിൽ ഉണങ്ങിയ ഇലകളോ വൈക്കോലോ നിരത്തുന്നത് മണ്ണിന്റെ നനവ് നിലനിർത്താനും കളകൾ വളരുന്നത് തടയാനും സഹായിക്കുന്നു. ചെടിയുടെ വളർച്ചയുടെ ഘട്ടത്തിൽ ചാണകപ്പൊടിക്ക് പുറമെ അൽപം കടലപ്പിണ്ണാക്ക് പുളിപ്പിച്ച് നേർപ്പിച്ച് ഒഴിക്കുന്നത് നല്ല വിളവ് ലഭിക്കാൻ സഹായിക്കുന്നു.

വിളവെടുപ്പിന് രണ്ടാഴ്‌ചയ്‌ക്ക് മുൻപ് തന്നെ നനയ്‌ക്കുന്നത് പൂർണമായും നിർത്തണം.

വിളവെടുപ്പ്

വെളുത്തുള്ളി നട്ടുകഴിഞ്ഞാൽ ഏകദേശം നാലുമുതൽ അഞ്ചുവരെ മാസം വേണ്ടി വരും വിളവെടുപ്പിന് പാകമാകാൻ. ചെടിയുടെ താഴത്തെ ഇലകൾ മഞ്ഞനിറമായി ഉണങ്ങാൻ തുടങ്ങുമ്പോഴാണ് വിളവെടുക്കേണ്ടത്.


Source link

Related Articles

Back to top button