LATEST

മലയാളികൾക്ക് സന്തോഷവാർത്ത; രണ്ട് പ്രധാന ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ അനുവദിച്ചു


തിരുവനന്തപുരം: യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി രണ്ട് പ്രധാന ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ അനുവദിക്കണമെന്ന തന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാജീവ് ചന്ദ്രശേഖർ ഇക്കാര്യം അറിയിച്ചത്. തന്റെ ആവശ്യം പരിഗണിച്ച് ഉടനടി തീരുമാനമെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനും അദ്ദേഹം നന്ദി അറിയിച്ചു. ബിലാസ്പൂർ – തിരുനെൽവേലി എക്സ്പ്രസിന് ചേർത്തല റെയിൽവേ സ്റ്റേഷനിലും മധുര – ഗുരുവായൂർ എക്സ്പ്രസിന് ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷനിലുമാണ് സ്റ്റോപ്പ് അനുവദിച്ചത്. ജനങ്ങളുടെ ആവശ്യങ്ങൾക്ക് ഉടനടി പരിഹാരം!


Source link

Back to top button