test del 2

‘പരിഭ്രാന്തവും സമചിത്തതയില്ലാത്തതും; നരകത്തിലേക്കാണ് പോക്ക്’, ട്രംപിന്‍റെ ഭീഷണിയെ പരിഹസിച്ച് ഇറാൻ


ടെഹ്റാൻ: 48 മണിക്കൂറിനുള്ളിൽ സമാധാന ഉടമ്പടിക്ക് സമ്മതിച്ചില്ലെങ്കിൽ ഇറാനിലെ പ്രധാനപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ് തള്ളി ഇറാൻ സൈനിക കേന്ദ്രം. ബലഹീനവും പരിഭ്രാന്തവും സമചിത്തതയില്ലാത്തതും ബുദ്ധിശൂന്യവുമായ നടപടിയാണ് ട്രംപിന്റെ ഭീഷണിയെന്ന് ഖത്തം അൽ-അൻബിയ സെൻട്രൽ ആസ്ഥാനത്ത് നിന്നുള്ള പ്രസ്താവനയിൽ ജനറൽ അലി അബ്ദുള്ളാഹി അലിയാബാദി വിശേഷിപ്പിച്ചു. ‘നിങ്ങൾക്ക് നരകത്തിന്റെ കവാടങ്ങൾ തുറന്നുകിട്ടും” എന്നും അലിയാബാദി ട്രംപിനോട് പറഞ്ഞു.ഇറാൻ ഒരു കരാറിലെത്തുകയോ ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ട്രംപ് നേരത്തെ തന്റെ മുന്നറിയിപ്പ് ആവർത്തിച്ചിരുന്നു. “ഇറാനോട് ഒരു കരാർ ഉണ്ടാക്കാനോ ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കാനോ ഞാൻ പത്ത് ദിവസം നൽകിയത് ഓർക്കുന്നുണ്ടോ. സമയം തീർന്നുകൊണ്ടിരിക്കുന്നു – 48 മണിക്കൂറിനുള്ളിൽ അവർക്ക് കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും”,ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിൽ ട്രംപ് പറഞ്ഞു,ട്രംപിന്റെ പ്രസ്താവനയ്ക്ക് ശേഷം ഇസ്രയേലും സമ്മർദ്ദം ശക്തമാക്കി. ഇറാനിയൻ ഊർജ സംവിധാനങ്ങളെ ലക്ഷ്യമിടാൻ ഇസ്രയേൽ തയ്യാറെടുക്കുകയാണെന്നും യുഎസിൽ നിന്നുള്ള അനുമതി കാത്തിരിക്കുകയാണെന്നും ഒരു മുതിർന്ന പ്രതിരോധ ഉദ്യോഗസ്ഥൻ പറഞ്ഞു.അടുത്ത ആഴ്ച തന്നെ ഇത്തരമൊരു നടപടി ഉണ്ടായേക്കാമെന്ന് ഉദ്യോഗസ്ഥൻ സൂചിപ്പിച്ചു. തന്റെ ആവശ്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ ഇറാന്റെ ഊർജ കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടേക്കാമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.ചർച്ചകൾക്കുള്ള സാധ്യത ഇറാൻ പൂർണ്ണമായും തള്ളിക്കളഞ്ഞിട്ടില്ല. പാക്കിസ്താന്റെ മധ്യസ്ഥതയിലൂടെ യുഎസുമായുള്ള ചർച്ചകൾക്ക് തയ്യാറാണെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. അതേസമയം, ട്രംപിന്റെ വ്യവസ്ഥകൾ അംഗീകരിക്കാനുള്ള സന്നദ്ധത അദ്ദേഹം പ്രകടമാക്കിയിട്ടില്ല. തങ്ങളുടെ മേൽ അടിച്ചേൽപ്പിച്ച യുദ്ധത്തിന് ശാശ്വതവുമായ ഒരു അന്ത്യം ഉറപ്പാക്കുന്നതിലാണ് ഇറാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അരാഗ്ചി പറഞ്ഞു.


Source link

Back to top button