LATEST

ശിവക്ഷേത്രത്തിൽ പ്രാർത്ഥിച്ചുകൊണ്ടിരിക്കെ പ്രത്യക്ഷപ്പെട്ടത് രാജവെമ്പാല, പിന്നെ നടന്നത് അത്ഭുകരമായ കാര്യങ്ങൾ; ഒടുവിൽ ട്വിസ്റ്റ്‌

കൗതുകമുണർത്തുന്ന പലതരം വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. ശിവക്ഷേത്രത്തിൽ നിന്നുള്ളതാണ് വീഡിയോ.

ഉഗ്രവിഷമുള്ള രാജവെമ്പാല വിഗ്രഹത്തിന് മുന്നിൽ ആരതി ഉഴിയുന്നതാണ് റെഡ്ഡിറ്റിൽ പ്രത്യക്ഷപ്പെട്ട വീഡിയോയിലുള്ളത്. ഭക്തർ ഈ പ്രവൃത്തി അത്ഭുതത്തോടെ നോക്കുന്നതും വീഡിയോയിലുണ്ട്. ഭക്തർ പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് പാമ്പ് അവിടെ പ്രത്യക്ഷപ്പെടുകയായിരുന്നു. ആരും പരിഭ്രാന്തരായി ഓടിപ്പോകുന്നില്ല.

തുടർന്ന് പാമ്പ് പത്തിവിടർത്തുന്നു. പത്തി കൊണ്ട് ആരതിയെടുത്ത് ഉഴിയുന്നതാണ് വീഡിയോയിലുള്ളത്. പോസ്റ്റ് ചെയ്ത് വളരെപ്പെട്ടെന്നുതന്നെ ഇത് വൈറലാകുകയായിരുന്നു. നിരവധി പേരാണ് കമന്റുമായെത്തിയിരിക്കുന്നത്. വീഡിയോ എഐ ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്. ‘ഇന്ത്യയിൽ എഐ അപകടകരമാണ്; ഇത്തരത്തിലുള്ള വ്യാജ വീഡിയോകൾ വളരെവേഗം ഉണ്ടാക്കാൻ കഴിയുന്നു. ഇതിലൂടെ ആളുകളെ കബളിപ്പിക്കുകയാണ് ചെയ്യുന്നത്.’- ഒരാൾ കമന്റ് ചെയ്തു.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button