LATEST
അദ്ധ്യാപകരെ അടിമകളാക്കുന്നു: കെ.പി.സി.ടി.എ

തിരുവനന്തപുരം: അദ്ധ്യാപകരെ അടിമകളായി കാണുന്ന കേരള സർവകലാശാലയുടെ സമീപനം തിരുത്തണമെന്ന് കെ.പി.സി.ടി.എ ആവശ്യപ്പെട്ടു. റഗുലർ ക്ലാസുകൾ നടക്കുന്നതിനിടെ നിരവധി പരീക്ഷകളും അതേസമയം തന്നെ മൂല്യനിർണയ ക്യാമ്പുകളും പ്രഖ്യാപിച്ച് അദ്ധ്യാപകരെ വലയ്ക്കുകയാണ്. ഡിസംബർ ഒന്നു മുതൽ അഞ്ചാം സെമസ്റ്റർ ഡിഗ്രി പരീക്ഷകൾ നടക്കുന്നതിനിടെ, 16 മുതൽ നാല് വർഷ ബിരുദത്തിന്റെ ഒന്നാം സെമസ്റ്റർ പരീക്ഷകളും ആരംഭിക്കും. ഇതിനിടെ മൂന്നാം സെമസ്റ്റർ മൂല്യനിർണയ ക്യാമ്പ് ഇന്ന് ആരംഭിക്കും. ഈ മാസം പകുതിയോടെ ഒന്നും മൂന്നും സെമസ്റ്റർ പി ജി പഠിപ്പിച്ചു തീർത്ത് അടുത്ത സെമസ്റ്റർ ആരംഭിക്കണമെന്നും നിർദ്ദേശിച്ചിരിക്കുകയാണ്. .
Source link

