LATEST
വാേട്ടർമാർക്കും സാവകാശം

ന്യൂഡൽഹി: എസ്.ഐ.ആറിൽ പേരു ചേർക്കാനുള്ള സമയ പരിധി ഒരാഴ്ച നീട്ടിയത് വോട്ടർമാർക്കും തുണയായി. പല കാരണങ്ങളാൽ ഫോറം കൈപ്പറ്റാൻ കഴിയാതിരുന്നവർക്കും കൈപ്പറ്റിയവരിൽതന്നെ തിരിച്ചുകൊടുക്കാൻ കഴിയാതിരുന്നവർക്കും സാവവാശം ലഭിക്കും. സമയപരിധി നീട്ടിയതായി അറിയിച്ചുകൊണ്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാർക്ക് കത്തയയ്ക്കുകയായിരുന്നു.
ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ഛത്തീസ്ഗഡ്, ഗോവ, ഗുജറാത്ത്, കേരളം, ലക്ഷദ്വീപ്, മധ്യപ്രദേശ്, പുതുച്ചേരി, രാജസ്ഥാൻ, തമിഴ്‌നാട്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലാണ് എസ്.ഐ,ആർ നടപടികൾ പുരോഗമിക്കുന്നത്. അപേക്ഷ പൂരിപ്പിച്ചു നൽകാൻ അനുവദിച്ചിരിക്കുന്ന ഡിസംബർ 11വരെ പോളിംഗ് സ്റ്റേഷനുകളുടെ പുനക്രമീകരണവും നടത്തും.
Source link

