NATIIONAL
പന്ത് ചുരണ്ടൽ: ഫഖർ സമാന് വിലക്ക്: കടുത്ത നടപടിയുമായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്

കറാച്ചി കിങ്സിന്റെ ഇന്നിങ്സിലെ അവസാന ഓവറിന് തൊട്ടുമുൻപ്, ജയിക്കാൻ 14 റൺസ് വേണമെന്നിരിക്കെയാണ് വിവാദമായ സംഭവം നടന്നത്. ഓവറിന് മുൻപ് ഹാരിസ് റൗഫ്, ഖലന്ദേഴ്സ് ക്യാപ്റ്റൻ ഷഹീൻ അഫ്രീദി എന്നിവരുമായി ഫഖർ സമാൻ ചർച്ച നടത്തുന്നത് കണ്ടിരുന്നു. തൊട്ടുപിന്നാലെ അംപയർ ഫൈസൽ അഫ്രീദി പന്ത് ആവശ്യപ്പെടുകയും, സഹ അംപയറുമായി ചേർന്ന് പരിശോധിച്ച ശേഷം പന്തിൽ കൃത്രിമം നടത്തിയതായി സ്ഥിരീകരിക്കുകയും ചെയ്തു.ക്രിക്ബസ് റിപ്പോർട്ട് പ്രകാരം, ‘‘ലെവൽ 3 കുറ്റത്തിന് കുറഞ്ഞത് ഒരു മത്സരത്തിലെയോ അല്ലെങ്കിൽ പരമാവധി രണ്ടു മത്സരങ്ങളിലെയോ വിലക്കാണ് ലഭിക്കുക. ഇതിൽ പരമാവധി ശിക്ഷയാണ് ഫഖറിന് ലഭിച്ചത്. ഇതോടെ ഏപ്രിൽ 3ന് ലഹോറിൽ മുൾട്ടാൻ സുൽത്താൻസിനെതിരെയും ഏപ്രിൽ 9ന് കറാച്ചിയിൽ ഇസ്ലാമാബാദ് യുണൈറ്റഡിനെതിരെയും നടക്കുന്ന മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമാകും.’’
Source link

