CINEMA

പദയാത്ര സെന്റട്രൽ ജയിലിൽ

36 വർഷത്തിനുശേഷം അടൂരും മമ്മൂട്ടിയും ചിത്രീകരണത്തിന് സെന്റട്രൽ ജയിലിൽ

മമ്മൂട്ടി നായകനായി മലയാളത്തിന്റെ വിശ്വ വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഒരുക്കുന്ന പദയാത്രയുടെ ചിത്രീകരണം തിരുവനന്തപുരം സെന്റട്രൽ ജയിലിൽ. രണ്ടു ദിവസത്തെ ചിത്രീകരണം ആണ് പ്ളാൻ ചെയ്യുന്നു. പദയാത്രയുടെ പാക്കപ്പ് സെന്റട്രൽ ജയിലിലെ ചിത്രീകരണത്തോടെയായിരിക്കും. അടൂർ ഗോപാലകൃഷ്ണൻ- മമ്മൂട്ടി ചിത്രം മതിലുകൾ സെന്റട്രൽ ജയിലിൽ ആണ് ചിത്രീകരിച്ചത്. നീണ്ട 36 വർഷത്തിനുശേഷം മമ്മൂട്ടിയും അടൂരും സെൻട്രൽ ജയിലിൽ ചിത്രീകരണത്തിന് എത്തുകയാണ്. ജനുവരി 23ന് എറണാകുളത്താണ് പദയാത്രയുടെ ചിത്രീകരണം തുടക്കം കുറിച്ചത് . പൂയംകുട്ടിയിലും ചിത്രീകരണം ഉണ്ടായിരുന്നു. വയനാട് ആണ് മറ്റൊരു ലൊക്കേഷൻ.

32 വർഷങ്ങൾക്ക് ശേഷം സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം തൂടി ആണ് പദയാത്ര . മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രത്തിൽ ഗ്രേസ് ആന്റണി നായികയാകുന്നു. ഇന്ദ്രൻസ് , പി.ശ്രീകുമാർ, നന്ദു , അലിയാർ തുടങ്ങിയവരും ഒട്ടേറെ പുതുമുഖങ്ങളും വേഷമിടുന്നുണ്ട്. അടൂരും കെ.വി.മോഹൻ കുമാറും ചേർന്ന് രചന നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ ഷഹ്നാദ് ജലാലാണ്. മുജീബ് മജീദിന്റേതാണ് സംഗീതം. അസോസ്സിയേറ്റ് ഡയറക്ടർ – മീരാസാഹിബ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ജോർജ്ജ് സെബാസ്റ്റ്യൻ, എഡിറ്റർ-പ്രവീൺ പ്രഭാകർ, പ്രൊഡക്ഷൻ ഡിസൈനർ – ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ – സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ – ബിനു മണമ്പൂര്, മേക്കപ്പ് – റോണക്സ് സേവ്യർ, ജോർജ് സെബാസ്റ്റ്യൻ, കോസ്‌റ്റ്യൂംസ് – എസ്.ബി.സതീശൻ, സൗണ്ട് ഡിസൈൻ – കൃഷ്ണ മോഹൻ (സ്പ്ത റെക്കോർഡ് സ്), സ്റ്റിൽസ് – നവീൻ മുരളി, പബ്ലിസിറ്റി ഡിസൈൻ – ആഷിഫ് സലാം. ഒറ്റ ഷെഡ്യൂളിൽ പൂർത്തിയാകുന്ന പദയാത്ര വേഫെറർ ഫിലിംസ് തിയേറ്ററുകളിലെത്തിക്കും.


Source link

Related Articles

Back to top button