LATEST

‘പത്മകുമാർ ഒറ്റയ്ക്കല്ല, പാർട്ടി നടപടിയെടുത്താൽ നാവ് പൊന്തും, ദൈവതുല്യന്റെ പേര് പറയും’

പാലക്കാട്: ശബരിമല സ്വർണകൊള്ളക്കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാർ ഒറ്റയ്ക്കല്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. പാർട്ടി നടപടിയെടുത്താൽ പത്മകുമാറിന്റെ നാവ് പൊന്തും. ആ നാവ് അനക്കിയാൽ പത്മകുമാർ പാർട്ടിയിലെ ദൈവതുല്യന്റെ പേര് പറയുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

‘പത്മകുമാറിന്റെ ദൈവം ആരാണെന്നും ദേവഗണങ്ങൾ ആരൊക്കെയാണെന്നും പത്തനംതിട്ടക്കാർക്ക് നന്നായിട്ട് അറിയാം. പത്മകുമാറിൽ നിന്ന് ദേവസ്വം മന്ത്രിയുടെയോ മുൻ മന്ത്രിയുടെയോ പേര് എസ്‌ഐടിക്ക് കിട്ടിയാൽ മാത്രമേ സിപിഎം പത്മകുമാറിന് എതിരെ നടപടി എടുക്കൂ. അയ്യപ്പന്റെ പൊന്നു കട്ടവർക്ക് ജനം മാപ്പ് തരില്ല’- രാഹുൽ മാങ്കൂട്ടത്തിൽ കുറിച്ചു.

രാഹുലിന്റെ പോസ്റ്റിന്റെ പൂർണരൂപം

അയ്യപ്പന്റെ പൊന്നു കട്ട കേസിൽ SIT അറസ്റ്റ് ചെയ്ത പത്തമകുമാറിന് എതിരെ CPIM നടപടി എടുത്തോ?
എടുത്തില്ല…നടപടി എടുക്കാത്തതിന്റെ കാരണം അയ്യപ്പന്റെ പൊന്നു കട്ടത് പത്മകുമാർ ഒറ്റയ്ക്കല്ല. പത്മകുമാറിന് എതിരെ നടപടി എടുത്താൽ പത്മകുമാറിന്റെ നാവ് പൊന്തും. ആ നാവ് അനക്കിയാൽ പത്മകുമാർ പാർട്ടിയിലെ ദൈവതുല്യന്റെ പേര് പറയും. പത്മകുമാറിന്റെ ദൈവം ആരാണെന്നും ദേവഗണങ്ങൾ ആരൊക്കെയാണെന്നും പത്തനംതിട്ടക്കാർക്ക് നന്നായിട്ട് അറിയാം. പത്മകുമാറിൽ നിന്ന് ദേവസ്വം മന്ത്രിയുടെയോ മുൻ മന്ത്രിയുടെയോ പേര് SIT ക്ക് കിട്ടിയാൽ മാത്രമേ CPIM പത്മകുമാറിന് എതിരെ നടപടി എടുക്കൂ.


ഇനി പത്തമകുമാറിനെ SIT അറസ്റ്റ് ചെയ്തതിന്റെ ക്രെഡിറ്റ് മുഖ്യമന്ത്രിക്ക് കൊടുക്കാൻ വിജയൻ സേനാ വല്ലാതെ കഷ്ടപ്പെടുന്നുണ്ട്. അല്ലയോ സേനാംഗങ്ങളെ, SIT ശ്രീ വിജയന്റെ നിയന്ത്രണത്തിൽ അല്ല ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ നിയന്ത്രണത്തിലാണ്, അതിനാൽ SIT ആഗ്രഹിച്ചാലും ശ്രമിച്ചാലും പത്മകുമാറിന്റെ അറസ്റ്റ് ഒഴിവാക്കാൻ കഴിയില്ല. അല്ലെങ്കിൽ കടകംപള്ളിയേം വാസവനെയും സഹായിക്കുന്ന SIT പത്തമകുമാറിനെയും സഹായിക്കുമായിരുന്നു.
അയ്യപ്പന്റെ പൊന്നു കട്ടവർക്ക് ജനം മാപ്പ് തരില്ല…
സ്വാമി ശരണം


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button