LATEST

പത്മകുമാറിനെ എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റിയിൽ നിന്ന് നീക്കി,​ സംഘടനാ നടപടിയിൽ തീരുമാനം നാളെ


പത്തനംതിട്ട: ശബരിമല സ്വർണക്കൊളള കേസ് പ്രതി എ. പത്മകുമാറിനെ ആറൻമുളയിലെ എൽ.ഡി.എഫ് പദവിയിൽ നിന്ന് നീക്കി. ആറന്മുള മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയായിരുന്നു. സി.പി.എം മുൻ ജില്ലാ സെക്രട്ടേറിയറ്റംഗം ഓമല്ലൂർ ശങ്കരനാണ് പകരം ചുമതല നൽകിയിരിക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റാണ് പത്മകുമാർ. പത്മകുമാറിനെതിരായ സംഘടനാ നടപടിയിൽ നാളെ തീരുമാനം ഉണ്ടായേക്കും. സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റ് യോഗം നാളെ ഉണ്ടാകും ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കാനാണ് സാദ്ധ്യത. സംസ്ഥാന നേതൃത്വത്തിന്റെ നിർ‌ദ്ദേശാനുസരണമാണ് നടപടി.സ്വർണക്കൊള്ള കേസിൽ ​നൂ​റ്റി​യ​ഞ്ച് ​ദി​വ​സ​ത്തെ​ ​ജ​യി​ൽ​വാ​സ​ത്തി​നു​ ​ശേ​ഷം​ ​സ്വാ​ഭാ​വി​ക​ ​ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​യു​ട​ൻ​ ​പാ​ർ​ട്ടി​ ​വി​ശ​ദീ​ക​ര​ണം​ ​ചോ​ദി​ച്ച​ത് ​ന​ട​പ​ടി​യു​ടെ​ ​ഭാ​ഗ​മാ​ണ്.​ ​എ​ഴ് ​ദി​വ​സ​ത്തി​നു​ള്ളി​ൽ​ ​വി​ശ​ദീ​ക​ര​ണം​ ​ന​ൽ​ക​ണ​മെ​ന്നാ​ണ് ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​രാ​ജു​ ​എ​ബ്ര​ഹാം​ ​ന​ൽ​കി​യ​ ​നോ​ട്ടീ​സ്.​ ​മ​റു​പ​ടി​ ​പ​ത്മ​കു​മാ​ർ​ ​ത​യ്യാ​റാ​ക്കി​യെ​ന്നാ​ണ് ​അ​റി​യു​ന്ന​ത്.​ ​കേ​സി​ൽ​ ​താ​ൻ​ ​ബ​ലി​യാ​ടാ​ണെ​ന്നാ​ണ് ​വാ​ദം. പ​ത്മ​കു​മാ​റി​നെ​തി​രെ​ ​ന​ട​പ​ടി​യെ​ടു​ക്കാ​തെ​ ​ജി​ല്ല​യി​ൽ​ ​തി​ര​ഞ്ഞെ​ടു​പ്പി​നെ​ ​അ​ഭി​മു​ഖീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​യി​ലെ​ ​പ്ര​ത്യേ​ക​ ​ക്ഷ​ണി​താ​വ് ​എം.​വി​ ​ഗോ​വി​ന്ദ​നെ​ ​ധ​രി​പ്പി​ച്ചി​ട്ടു​ണ്ട്.​ ​തു​ട​ർ​ന്നാ​ണ് ​വി​ശ​ദീ​ക​ര​ണം​ ​ചോ​ദി​ച്ച് ​മാ​റ്റി​ ​നി​റു​ത്താ​നു​ള്ള​ ​നീ​ക്ക​ത്തി​ലേ​ക്ക് ​ക​ട​ന്ന​ത്.​ ​


Source link

Related Articles

Back to top button