LATEST
പത്ത് സീറ്റിൽ സി.പി.എം – ബി.ജെ.പി ഡീൽ: സതീശൻ

പറവൂർ: ബി.ജെ.പി -സി.പി.എം ഡീലിനു തെളിവാണ് പാലക്കാട് മണ്ഡലമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. കോൺഗ്രസ് 18,000 വോട്ടിന് ജയിച്ച ഇവിടെ, ബി.ജെ.പിയെ ജയിപ്പിക്കാൻ ദുർബല സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്ന തന്ത്രമാണ് എൽ.ഡി.എഫ് പയറ്റുന്നത്. പത്ത് സീറ്റുകളിൽ ബി.ജെ.പി – സി.പി.എം സഖ്യമുണ്ട്. ആ മണ്ഡലങ്ങളിൽ യു.ഡി.എഫ് പ്രത്യേക ശ്രദ്ധ നൽകും. ട്വന്റി 20 ഉൾപ്പെടെയുള്ള ദുർബല കക്ഷികൾക്ക് എൻ.ഡി.എ സീറ്റുകൾ വാരിക്കോരി നൽകിയത് സി.പി.എമ്മുമായുള്ള ധാരണ പ്രകാരമാണെന്ന് സതീശൻ ആരോപിച്ചു.കേരളത്തിലെ ഏറ്റവും വലിയ നുണയന്മാരിലൊരാളാണ് എം.വി. ഗോവിന്ദൻ. കെ.എസ്.യുക്കാർ മന്ത്രി വീണാ ജോർജിന്റെ കഴുത്ത് പിടിച്ച് തിരിച്ചെന്ന നുണ നൊബേൽ സമ്മാനത്തിന് അയച്ചാൽ മറ്റാർക്കും സമ്മാനം കിട്ടില്ല.മുഖ്യമന്ത്രി മാന്യമായി
Source link


