LATEST

പത്തിവിടർത്തി എട്ടടി നീളമുള്ള പെൺമൂർഖൻ, ഉഗ്രശബ്ദത്തിൽ ചീറ്റി കൊത്താനാഞ്ഞു; പിന്നോട്ട് മാറി വാവ ചെയ്തത്

തിരുവനന്തപുരം ജില്ലയിലെ വഴയിലയിലാണ് ഇന്ന് സ്നേക്ക് മാസ്റ്ററും സംഘവും എത്തിയത്. ഇവിടെ റാന്നി ലൈനിലെ ജിജോയെന്നയാളുടെ വീടിന് പിൻഭാഗത്ത് കോഴിയെ വളർത്താൻ സജ്ജീകരിച്ച വലയിൽ കുടുങ്ങിയ മൂർഖൻ പാമ്പുകളെ രക്ഷപ്പെടുത്താനാണ് വാവ എത്തിയത്. കീരി ഓടിച്ചതിനെ തുടർന്നാണ് പാമ്പുകൾ വലയിലേക്ക് കയറിയത്. അഞ്ചടി നീളമുള്ള പെൺ മൂർഖൻ പാമ്പിനെയാണ് വാവ വലമാറ്റി പുറത്തെടുത്തത്. പാമ്പിന്റെ പല്ലിലും വല കുരുങ്ങിയിരുന്നു. ഇത് നീക്കം ചെയ്യുന്നതിനിടയിൽ പാമ്പ് വാവയ്ക്കുനേരെ ചീറ്റുകയായിരുന്നു.

ഈ സമയത്തുതന്നെ മറ്റൊരു പാമ്പിന്റെ ചീറ്റലും വാവ കേട്ടു. സമീപത്തുണ്ടായിരുന്ന വെള്ളക്കുപ്പി മാറ്റിയതോടെ പത്തിവിടർത്തിയിരിക്കുന്ന എട്ടടി നീളവും വലിപ്പവുമുള്ള പെൺ മൂർഖനെയാണ് കണ്ടത്. വാവ മുന്നിലെത്തിയതോടെ പാമ്പ് വലിയ ശബ്ദത്തോടെ ചീറ്റി മുന്നോട്ടു ആയുകയായിരുന്നു. പിന്നോട്ട് നീങ്ങിയ വാവ പാമ്പിന്റെ ശ്രദ്ധ മാറ്റി വാലിൽ പിടിച്ച് എടുക്കുകയായിരുന്നു. പാമ്പുകളെ ചാക്കിലാക്കാൻ ശ്രമിച്ചപ്പോൾ പലതവണയായി അവ കൊത്താനായി മുന്നോട്ട് ചീറ്റുകായായിരുന്നു.


Source link

Related Articles

Leave a Reply

Back to top button