LATEST

പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ പിരിച്ചുവിട്ടു,​ 10 അംഗങ്ങൾ രാജിവച്ചു


തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേശ് കുമാർ പ്രസിഡന്റായ എൻ.എസ്.എസ് താലൂക്ക് യൂണിയൻ പിരിച്ചുവിട്ടു,​ ഗണേശിന്റെ ഏകാധിപത്യ നടപടിയിൽ പ്രതിഷേധിച്ച് യൂണിയനിലെ പത്ത് അംഗങ്ങൾ താലൂക്ക് യൂണിയനിൽ നിന്ന് രാജി വച്ചിരുന്നു. ഇതിന് പിന്നാലെയാണ് രജിസ്ട്രാർ ഭരണസമിതി പിരിച്ചുവിട്ടത്.എൻ.എസ്.എസിന്റെ പത്തനാപുരം താലൂക്ക് യൂണിയൻ പ്രസിഡന്റായ ഗണേശ് കുമാറിന്റെ നടപടികളിൽ യൂണിയനിൽ നേരത്തെ തന്നെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പത്മ കഫേ നിർമ്മാണത്തിൽ അടക്കം ഭരണസമിതി അംഗങ്ങൾ ഗണേശിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ഗണേശിന് ഏകാധിപത്യം എന്നായിരുന്നു വിമർ‌ശനം. ഭാര്യയുടെ ആരോപണങ്ങളും ഗണേശിന് തിരിച്ചടിയായിരുന്നു. ഇതിന് പിന്നാലെയാണ് 10 അംഗങ്ങൾ രാജി വച്ചത്. യൂണിയനിൽ 19 അംഗ ഭരണസമിതിയാണ് ഉള്ളത്. അതേസമയം താലൂക്ക് യൂണിയനിൽ യാതൊരു പ്രശ്നവും ഇല്ലെന്നായിരുന്നു ഗണേശ് കുമാറിന്റെ പ്രതികരണം.


Source link

Related Articles

Back to top button