LATEST
പണിയാൻ നോക്കിയവൻ പനി പിടിച്ച് പരാതി പിൻവലിച്ചു, ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചു കിട്ടിയെന്ന് അഖിൽ മാരാർ

തിരുവനന്തപുരം; തന്റെ ആറു ലക്ഷം ഫോളോവേഴ്സ് ഉള്ള ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചുകിട്ടിയെന്ന് ബിഗ്ബോസ് താരവും ട്വന്റി20 സ്ഥാനാർത്ഥിയുമായ അഖിൽ മാരാർ. എനിക്കെതിരെ വ്യാജ റിപ്പോര്‍ട്ട് മെറ്റയ്ക്ക് കൊടുത്തു പേജ് റിമൂവ് ചെയ്യിച്ചവർ ആരായാലും മാന്യന്മാർ ആണ്. കോടതി കയറും എന്ന് കണ്ടപ്പോൾ പരാതി പിൻവലിച്ചിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ പണിയാൻ നോക്കിയവൻ പനി പിടിച്ചു പരാതി പിൻവലിച്ചിട്ടുണ്ട് എന്ന് അഖിൽ മാരാർ ഫേസ്ബുക്കിൽ കുറിച്ചു. വിഷയത്തിൽ ഇടപെട്ട മുൻ ഡി.ജി.പി സെൻകുമാർ സാറിനും ട്വന്റിട്വന്റി പാർട്ടി പ്രസിഡന്റ് സാബു ജേക്കബിനും വൈസ് പ്രസിഡന്റ് ഗോപകുമാറിനും നന്ദി അറിയിക്കുന്നുവെന്നും അഖിൽ പറഞ്ഞു. അഖിൽ മാരാരുടെ ഫേസ്ബുക്ക് പോസ്റ്റ്
Source link


