LATEST

‘പണം നൽകാമെന്ന് യുവനടി കേണപേക്ഷിച്ചു, ​മറ്റുള്ളവർക്ക് കാഴ്ചവയ്ക്കുമെന്ന് അക്രമികൾ’; വെളിപ്പെടുത്തി സംവിധായകൻ

കൊച്ചിയിൽ ഓടുന്ന വാഹനത്തിൽ യുവനടി ക്രൂര പീഡനത്തിനിരയായ സംഭവം ഏറെ ഞെട്ടലോടെയാണ് മലയാളികൾ അറിഞ്ഞത്. ഇതുമായി ബന്ധപ്പെട്ട കേസിനുപിന്നിൽ പല പ്രമുഖരും ഉണ്ടെന്ന് അന്വേഷണത്തിലൂടെ മനസിലായതാണ്. പീഡനവിവരം പുറത്തുവന്നതിനുശേഷം നടിയുടെ ജീവിതത്തിൽ സംഭവിച്ച ചില കാര്യങ്ങൾ സംവിധായകൻ ആലപ്പി അഷ്‌റഫ് തുറന്നുപറഞ്ഞിരിക്കുകയാണ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

‘കൊച്ചിയിൽ യുവനടിയെ പീഡിപ്പിച്ചക്കേസ് ഞെട്ടലോടെയാണ് മലയാളികൾ കണ്ടത്. അതോടെ നാം മനസിൽ ആരാധനയോടെ നോക്കിക്കണ്ട പല സൂപ്പർതാരങ്ങളുടെയും ബിബംങ്ങൾ തകർന്നു. എന്നാൽ നടിക്ക് പിന്തുണയുമായി ഒരുപാട് അമ്മമാരുമെത്തി. തന്നെ സംരക്ഷിക്കുമെന്ന് കരുതിയിരുന്ന താരസംഘടന വരെ നടിയെ തള്ളിപ്പറയുകയാണ് ഉണ്ടായത്. അപ്പോഴാണ് അമ്മയിൽ നിന്ന് അവൾ കണ്ണീരോടെ പടിയിറങ്ങുന്നത്. അവൾക്കൊപ്പം പത്മപ്രിയ, രേവതി, റീമാ കല്ലിംഗൽ, രമ്യാ നമ്പീശൻ, പാർവതി തിരുവോത്ത് തുടങ്ങിയവരും അമ്മയിൽ നിന്ന് പടിയിറങ്ങി.

ആക്രമണ വിവരം അറിഞ്ഞയുടൻ നടിയുടെ അടുത്തേക്ക് ഓടിയെത്തിയ എംഎൽഎയാണ് അന്തരിച്ച പിടി തോമസ്. അദ്ദേഹം അതിജീവിതയുടെ അടുത്തേക്ക് എത്തിയതോടെയാണ് സംഭവം പുറത്തുവന്നത്. പരാതി കൊടുക്കണമെന്ന് നടിയോട് ആവശ്യപ്പെട്ടത് പിടി ചാക്കോയായിരുന്നു. ഒരുപക്ഷേ ആ സ്ഥാനത്ത് മ​റ്റൊരാളായിരുന്നുവെങ്കിൽ കേസ് പുറംലോകം അറിയില്ലായിരുന്നു. ആ സമയത്ത് പിടി തോമസ് പറഞ്ഞത് ഈ വിവരം നടിയുടെ ഭാവിവരനെ അറിയിക്കണമെന്നാണ്. ശേഷം നിയമപരമായി നീങ്ങാൻ അനുവാദം ചോദിക്കുകയെന്നാണ്. ഇതുകേട്ട അതിജീവിതയുടെ ഭാവിവരൻ പറഞ്ഞത് നിയമപരമായി മുന്നോട്ടു പോകണമെന്നും പ്രതികളെ വെറുതെ വിടാൻ പാടില്ലയെന്നുമാണ്.

ഈ സംഭവം നടക്കുന്ന സമയത്ത് മലയാളത്തിൽ ഏ​റ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നവരിൽ അതിജീവിതയുമുണ്ടായിരുന്നു. തമിഴിലും തെലുങ്കിലും അവർക്ക് മലയാള ചിത്രങ്ങളേക്കാൾ പ്രശസ്തി കൈവരിക്കാനായി. തന്നെ ഉപദ്രവിക്കാതിരിക്കാൻ എത്ര പണം വേണമെങ്കിലും നൽകാമെന്ന് നടി പ്രതികളോട് കേണപേക്ഷിച്ചു. പക്ഷെ പ്രതികൾക്ക് പണമായിരുന്നില്ല ആവശ്യം. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളാണെന്നും അല്ലെങ്കിൽ മയക്കുമരുന്ന് നൽകി മറ്റുള്ളവർക്ക് മുന്നിൽ കാഴ്ച വയ്ക്കുമെന്നാണ് പ്രതികൾ പറഞ്ഞത്. ഈ സംഭവത്തിനുശേഷം അഞ്ച് വർഷമാണ് മലയാള സിനിമയിൽ നിന്ന് നടി മാറിനിന്നത്. താൻ മുറിയടച്ച് ആരും കാണാതെ കരയാറുണ്ട്, ആ കരച്ചിലിനൊടുവിൽ സ്വയം സമാധാനം കണ്ടെത്തി പുറത്തുവരികയാണ് പതിവെന്നും നടി ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്’- ആലപ്പി അഷ്‌റഫ് പറഞ്ഞു.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button