CINEMA

പട്ടച്ചരട് കഴുത്തിൽ കുരുങ്ങിയ യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

വാരണാസി:ബൈക്ക് യാത്രയ്‌ക്കിടെ കഴുത്തിൽ പട്ടത്തിൽ കെട്ടിയിരുന്ന‌ ചരട് കുരുങ്ങിയ യുവാവ് ജീവൻ നഷ്‌ടമാകാതെ കഷ്‌ടിച്ച് രക്ഷപ്പെട്ടു. ഷിഹാബുദ്ദീൻ അൻസാരി എന്ന യുവാവിന്റെ കഴുത്തിലാണ് ചരട് ചുറ്റിയത്. ഉത്തർപ്രദേശിലെ വാരണാസിയിലാണ് സംഭവം. ചൈനീസ് മാഞ്ച എന്നറിയപ്പെടുന്ന നിരോധിത ഗ്ലാസ് കോട്ടിംഗ്‌ ചരടാണ് യുവാവിന്റെ കഴുത്തിൽ ചുറ്റിയത്.

സംഭവത്തിന്റെ ദൃശ്യങ്ങൾ യുവാവ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. വീഡിയോയിൽ ബൈക്ക് ഓടിച്ചുകൊണ്ടിരിക്കുന്ന അൻസാരി കഴുത്തിൽ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ബൈക്ക് നിർത്തുന്നത് കാണാം. തന്റെ കഴുത്തിൽ ചുറ്റിയത് മൂർച്ചയുള്ള ചരടാണെന്നും ഹെൽമെറ്റ് ഉപയോഗിച്ചതിനാലാണ് ചരട് നേരിട്ട് കഴുത്തിൽ ചുറ്റാതിരുന്നതെന്നും യുവാവ് പറയുന്നു. ചരടിന്റെ മൂർച്ചയിൽ യുവാവിന്റെ ഷർട്ടിന്റെ ഒരു ഭാഗത്ത് കീറലുണ്ടായി.

സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചതിനുപിന്നാലെ നിരവധി പേർ സമാന അനുഭവങ്ങൾ പങ്കുവച്ചു. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഔദ്യോഗികമായി ചൈനീസ് മാ‌ഞ്ച ഉപയോഗിച്ച് പട്ടം പറത്തുന്നത് നിരോധിച്ചിട്ടുണ്ട്. എന്നാൽ, മകരസംക്രാന്തി പോലുള്ള ഉത്സവങ്ങളിൽ ഗ്ലാസ് പൊടിയോ ലോഹമോ കൊണ്ട് പൊതിഞ്ഞ സിന്തറ്റിക് ചരട് അഥവാ ചൈനീസ് മാഞ്ച ഉപയോഗിക്കുന്ന രീതി വർദ്ധിക്കുകയാണ്. ഈ ചരട് അന്തരീക്ഷത്തിൽ പറന്നുനടക്കുന്നു. ഇത് വാഹനയാത്രക്കാർക്ക് പെട്ടെന്ന് കാണാൻ സാധിക്കാത്തത് അപകടങ്ങൾ വർദ്ധിപ്പിക്കുന്നു. മാഞ്ച കഴുത്തിൽ കുരുങ്ങി ജനങ്ങൾ അപകടത്തിൽപ്പെടുന്നത് തുടർ സംഭവമാകുകയാണ്. അപകടങ്ങളിൽ നിരവധി മരണങ്ങളും സംഭവിച്ചിട്ടുണ്ട്.


Source link

Related Articles

Back to top button