CINEMA

പഞ്ചാബ് നാഷണൽ ബാങ്ക് ജി.ഇ.എം പങ്കാളിത്തം


ന്യൂഡൽഹി: ഗവൺമെന്റ് ഇ മാർക്കറ്റ്‌ പ്ലേസിലെ (ജി.ഇ.എം) വിൽപ്പനക്കാർക്ക് സാമ്പത്തിക സഹായം ലഭ്യമാക്കാനായി പഞ്ചാബ് നാഷണൽ ബാങ്ക് (പി.എൻ.ബി) ധാരണാപത്രം ഒപ്പിട്ടു. ജി.ഇ.എം സഹായ് അഡീഷണൽ സി.ഇ.ഒ അജിത് ബി. ചവാൻ, പി.എൻ.ബി ജനറൽ മാനേജർ അതിഷ് കുമാർ റൗട്ട് എന്നിവരാണ് കരാറിൽ ഒപ്പിട്ടത്.
ഇതിലൂടെ പർച്ചേസ് ഓർഡറുകൾ ഈടായി നൽകി വിൽപ്പനക്കാർക്ക് വളരെ വേഗത്തിൽ ഹ്രസ്വകാല വായ്പകൾ സ്വന്തമാക്കാം. പ്രവർത്തന മൂലധനത്തിനായി ബുദ്ധിമുട്ടുന്ന എംഎസ്എംഇ സംരംഭകർക്ക് ഈടില്ലാതെ കൃത്യസമയത്ത് വായ്പ ലഭ്യമാകുന്നത് വലിയ ആശ്വാസമാകും. പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലൂടെ പേപ്പർ രഹിതമായാണ് വായ്‌പാ നടപടികൾ പൂർത്തിയാക്കുന്നത്.
ഡിജിറ്റൽ ഇന്ത്യ എന്ന ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണിതെന്നും സംഭരണ പ്രക്രിയയിലെ സുതാര്യതയും കാര്യക്ഷമതയും വർദ്ധിപ്പിക്കാൻ ബാങ്കിന്റെ സാമ്പത്തിക പിന്തുണ സഹായിക്കുമെന്നും പി.എൻ.ബി ജനറൽ മാനേജർ അതിഷ് കുമാർ റൗട്ട് പറഞ്ഞു. വായ്പാ നടപടികളിലെ സങ്കീർണ്ണതകൾ ഒഴിവാക്കി ചെറുകിട ബിസിനസുകളുടെ വളർച്ച ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.


Source link

Back to top button