test del 3
‘ന്യൂക്ലിയർ ഡസ്റ്റ്’ പിടിച്ചെടുക്കാൻ ട്രംപ്; ഇറാന്റെ മണ്ണിൽ യുഎസ് സൈന്യം ഇറങ്ങുന്ന ആ ‘പ്ലാൻ’? തീരുമാനങ്ങളെല്ലാം ഒരു മറ!

ഇറാന്റെ പക്കലുള്ള സമ്പുഷ്ട യുറേനിയം പിടിച്ചെടുക്കാൻ സാഹസികമായ സൈനിക നീക്കത്തിന് അമേരിക്കൻ പ്രസിഡന്റ്ഡോണൾഡ് ട്രംപ് പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ടുകള്‍. യുദ്ധം അഞ്ചാം വാരത്തിലേക്ക് കടക്കുമ്പോൾ, ഇറാന്റെ ഭൂഗർഭ അറകളിൽ ഒളിപ്പിച്ചിരിക്കുന്ന ആണവവസ്തുക്കൾ കൈക്കലാക്കാൻ വമ്പൻ ഖനന ഉപകരണങ്ങളും സൈനികരെയും വിമാനമാർഗം ഇറാന്റെ ഹൃദയഭാഗത്ത് എത്തിക്കുന്ന രീതിയിലാണ് ഈ രഹസ്യ പദ്ധതി തയ്യാറാക്കിയിരുന്നതെന്ന് ചില രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.വാഷിങ്ടൺ പോസ്റ്റ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, പെന്റഗൺ കഴിഞ്ഞയാഴ്ചയാണ് ഈ പദ്ധതി പ്രസിഡന്റിന് മുന്നിൽ അവതരിപ്പിച്ചത്. ഇതിന്റെ പ്രധാന ഭാഗങ്ങൾ ഇവയാണ്:റൺവേ നിർമ്മാണം: ഇറാന്റെ തന്ത്രപ്രധാനമായ ആണവ കേന്ദ്രങ്ങൾക്ക് സമീപം സൈനിക വിമാനങ്ങൾക്ക് ഇറങ്ങാൻ താൽക്കാലിക റൺവേകൾ നിർമ്മിക്കും.
Source link


