NATIIONAL
‘നോ ലൈറ്റ്സ്, നോ ഫ്ലാഷസ്..’: അഗസ്ത്യയുടെ കണ്ണുപൊത്തി മഹിക, ഫൊട്ടോഗ്രഫർമാർക്ക് മുന്നറിയിപ്പ്– വിഡിയോ

മുംബൈ ∙ ഐപിഎലിൽ മുംബൈ ഇന്ത്യൻസ്– കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിനു ശേഷം മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ മകൻ അഗസ്ത്യയുടെ ചിത്രം പകർത്തിയതിൽ അതൃപ്തി പ്രകടിപ്പിച്ച് താരത്തിന്റെ പങ്കാളി മഹിക ശർമ. മത്സരശേഷം വാങ്കഡെ സ്റ്റേഡിയത്തിൽനിന്ന് മഹികയും അഗസ്ത്യയും പുറത്തേയ്ക്കു വരുന്നതിനിടെയാണ് സംഭവം. കാറിനടുത്തേയ്ക്ക് ഇരുവരും നടക്കുമ്പോൾ ധാരാളം ഫൊട്ടോഗ്രഫർമാരും വിഡിയോഗ്രഫർമാരും ഇവർക്കു ചുറ്റു തടിച്ചു കൂടുകയും ചിത്രങ്ങളും വിഡിയോകളും പകർത്തുകയും ചെയ്യുകയായിരുന്നു.ഹാർദിക്കിന്റെയും ആദ്യഭാര്യ നടാഷ സ്റ്റാൻകോവിച്ചിന്റെയും മകനാണ് അഗസ്ത്യ. 2024 ജൂലൈയിൽ ഹാർദിക്കും നടാഷയും വിവാഹം ബന്ധം വേർപിരിഞ്ഞെങ്കിലും മകൻ അഗസ്ത്യയുടെ രക്ഷാകർതൃത്വം ഇരുവരും ഒരുമിച്ചാണ് നിർവഹിക്കുന്നത്. ഇക്കാര്യത്തിൽ സമൂഹമാധ്യമത്തിൽ ഇരുവർക്കും ഏറെ പ്രശംസ ലഭിച്ചിട്ടുമുണ്ട്. 2020 മേയിലാണ് ഹാർദിക് പാണ്ഡ്യയും സെർബിയൻ മോഡലായ നടാഷ സ്റ്റാൻകോവിച്ചും തമ്മിൽ വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. നാല് വർഷങ്ങൾക്കു ശേഷം വിവാഹമോചിതരാകുകയായിരുന്നു. കഴിഞ്ഞവർഷമാണ് മോഡലായ മഹിക ശർമയുമായി ഡേറ്റിങ്ങിലാണെന്ന് ഹാർദിക് വെളിപ്പെടുത്തിയത്.
Source link


