LATEST

നേമത്തെ വികസനങ്ങൾ അക്കമിട്ട് നിരത്തി പ്രധാനമന്ത്രിക്ക് വരവേൽപ്പ്; മോദിയെ സ്വാഗതം ചെയ്‌ത് മന്ത്രി വി ശിവൻകുട്ടി


തിരുവനന്തപുരം: നേമം മണ്ഡലത്തിൽ റോഡ് ഷോ നടത്താനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വാഗതം ചെയ്‌ത് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നിയമസഭാതിരഞ്ഞെടുപ്പിൽ നേമത്തെ എൽഡിഎഫ് സ്ഥാനാർത്ഥികൂടിയായ അദ്ദേഹം,​ മണ്ഡലത്തിലെ വികസനനേട്ടങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യുന്നത്. നേമത്തെ വികസനം പ്രധാനമന്ത്രിക്ക് നേരിൽ കാണാനാകുമെന്നും ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. നേമം മണ്ഡലത്തിൽ നടത്തിയ വൈവിദ്ധ്യമാർന്ന വികസനപദ്ധതികളെക്കുറിച്ച് ബിജെപി നേതാക്കൾ പ്രധാനമന്ത്രിയെ അറിയിക്കാൻ സാദ്ധ്യതയില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രദേശത്തെ അടിസ്ഥാന-വിദ്യാഭ്യാസ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ഇടതുപക്ഷസർക്കാർ നടത്തിയ പ്രവർത്തനങ്ങളെ അക്കമിട്ടുനിരത്തുന്നതായിരുന്നു മന്ത്രിയുടെ പ്രസംഗം.


Source link

Back to top button