LATEST

നേപ്പാളിൽ ബസ് നദിയിലേക്ക് മറിഞ്ഞ് അപകടം; ഒരു വിദേശി ഉൾപ്പെടെ 18 യാത്രക്കാർ മരിച്ചു

കാഠ്മണ്ഡു: നേപ്പാളിൽ 35ൽ അധികം യാത്രക്കാരുമായി പുറപ്പെട്ട ബസ് നദിയിലേക്ക് മറിഞ്ഞ് 18 പേർക്ക് ദാരുണാന്ത്യം. ഇന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം. പരിക്കേ​റ്റ 26 യാത്രക്കാരെ ആശുപത്രിയിലേക്ക് മാ​റ്റിയിരിക്കുകയാണ്. നേപ്പാളിലെ ധാഡിംഗ് ജില്ലയിലെ ഗജൂരിക്ക് സമീപമുള്ള ത്രിശൂലി നദിയിലേക്കാണ് ബസ് മറിഞ്ഞത്. പൊഖാറയിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

നദിയിൽ നി്ന് 17 മൃതദേഹങ്ങൾ കണ്ടെടുത്തതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ബിഷ്ണു ഭട്ട പറഞ്ഞു. നേപ്പാൾ സൈന്യം, സായുധ പൊലീസ് സേന. നേപ്പാൾ പൊലീസ് എന്നിവരെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിൽ ഒരു ന്യൂസിലൻഡ് പൗരനും മരിച്ചു. പരിക്കേറ്റവരിൽ ജപ്പാൻ, ഡച്ച് പൗരൻമാരും ഉൾപ്പെടുന്നു. അപകടത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ വ്യക്തമല്ല. ബസിന്റെ അമിത വേഗമാണോ കാരണമെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. സംഭവം നടന്നത് പുലർച്ചെയായതിനാൽ രക്ഷാപ്രവർത്തനങ്ങൾ സങ്കീർണമായിരുന്നുവെന്നാണ് അധിക്യതർ പറഞ്ഞത്.


Source link

Related Articles

Back to top button