LATEST
നേതൃത്വം ആന്റണിയുടെ സഹായം തേടി, ഫോണിൽ സംസാരിച്ചു

തിരുവനന്തപുരം: ഇടഞ്ഞു നിൽക്കുന്ന കെ.സുധാകരനെ അനുനയിപ്പിക്കാനും അന്തിമ തീരുമാനമെടുക്കാനും എ.ഐ.സി.സി നേതൃത്വം മുതിർന്ന നേതാവ് എ.കെ.ആന്റണിയുടെ സഹായം തേടിയതായി സൂചന. അന്തിമ സ്ഥാനാർത്ഥി പട്ടിക പരിശോധിച്ച് പ്രായോഗികമായ തിരുത്തലുകൾക്കാണ് പ്രവർത്തക സമിതി അംഗമായ ആന്റണിയുടെ ഉപദേശം ആരാഞ്ഞത്.എന്തെല്ലാം പ്രയാസങ്ങൾ ഉണ്ടായാലും ഇടതു ഭരണത്തിന്റെ മൂന്നാം ഊഴം തടയാൻ പാർട്ടിക്കൊപ്പം നിൽക്കണമെന്നും ആന്റണി അഭ്യർത്ഥിച്ചു. കണ്ണൂരിൽ ജീവൻ പണയപ്പെടുത്തി പാർട്ടി പ്രവർത്തനം നടത്തിയ നേതാവാണ് കെ.സുധാകരനെന്നും നിർണായക ഘട്ടത്തിൽ പാർട്ടി നിലപാടിനൊപ്പം നിൽക്കണമെന്ന അഭിപ്രായമാണ് താൻ അദ്ദേഹത്തിനു മുന്നിൽ വച്ചതെന്നും ആന്റണി വ്യക്തമാക്കി.
Source link



