‘നെതന്യാഹുവും ട്രംപും ഗുണ്ടകളെപോലെ, ശക്തമായി തിരിച്ചടിക്കുകയല്ലാതെ മറ്റ് വഴികളില്ല’

ന്യൂഡൽഹി: ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ വധത്തിലും പശ്ചിമേഷ്യയെ യുദ്ധ ഭീതിയിലാഴ്ത്തിയ സംഘർഷങ്ങളിലേക്കും നയിച്ച യുഎസ്- ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ പ്രതികരണവുമായി പ്രശസ്ത ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തർ. ആക്രമണത്തിന് പിന്നാലെ ഗൾഫ് രാജ്യങ്ങളിലാകെ അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. ട്രംപും നെതന്യാഹുവും തങ്ങളുടെ അധികാരം ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം കുറിച്ചു.
‘ഇത്തവണ ട്രംപും ഇസ്രായേലും പരിധി ലംഘിച്ചിരിക്കുകയാണെന്നാണ് എനിക്ക് തോന്നുന്നത്. ഇറാഖിൽ ചെയ്തതുപോലെ ഇറാനിലും ഇവർക്ക് തോന്നിയതുപോലെ പെരുമാറാൻ കഴിയുന്നു. ലോകത്തിന് മുന്നിൽ ചൈനയുടെ വിശ്വാസ്യത പൂർണമായും ഇല്ലാതാകുന്നു. എല്ലാ ഗുണ്ടകളെയും പോലെ നെതന്യാഹുവും ട്രംപും മറ്റുള്ളവരെ അങ്ങേയറ്റം സമ്മർദ്ദത്തിലാക്കി നിർത്തിയിരിക്കുകയാണ്. ശക്തമായ രീതിയിൽ തിരിച്ചടിക്കുകയല്ലാതെ അവർക്ക് മുന്നിൽ നിലവിൽ മറ്റ് വഴികളൊന്നുമില്ല.’-ജാവേദ് അക്തർ എക്സിൽ എഴുതി. അക്തറിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് പ്രതികരിച്ചത്.
Source link


