നെടുമങ്ങാട് മണ്ഡലത്തിൽ മൂന്നാംസ്ഥാനത്ത് ആരെത്തും? ജനവിധി തേടുന്നത് അതിശക്തർ

എൽ ഡി എഫ് സ്ഥാനാർത്ഥി സി പി ഐയിലെ മന്ത്രി, യു ഡി എഫ് സ്ഥാനാർത്ഥി മുൻ സി പി ഐക്കാരൻ. സംസ്ഥാനം ഉറ്റുനോക്കുന്നതല്ലെങ്കിലും തിരുവനന്തപുരം ജില്ലയിലെ സുപ്രധാന മണ്ഡലങ്ങളിലൊന്നാണ് നെടുമങ്ങാട്. എൽഡിഎഫിന് മേൽകെെയുള്ള മലയോര മണ്ഡലമായ ഇവിടെ എൽ ഡി എഫ് രംഗത്തിറക്കിയിരിക്കുന്നത് സിറ്റിംഗ് എംഎൽഎയും മന്ത്രിയുമായ ജി ആർ അനിലിനെയാണ്. കഴിഞ്ഞ തവണ അനിലിന്റെ വിജയത്തിനായി ഒപ്പം നിന്ന് പ്രവർത്തിച്ച മീനാങ്കൽ കുമാർ ഇത്തവണ മറുകണ്ടം ചാടി അനിലിനെ നേരിടുന്നു. യുവത്വത്തിന്റെ മുഖമായി ബി ജെ പിയുടെ യുവരാജ് ഗോകുലും മത്സരരംഗത്തുണ്ട്. വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് മൂവരും. ഇത്തവണയും ജി ആർ അനിൽ വിജയിക്കാൻ സാദ്ധ്യത ഏറെയെന്നാണ് വോട്ടർമാർ പറയുന്നത്. മണ്ഡലത്തിൽ നടപ്പാക്കിയ വികസനപദ്ധതികളും അനിലിന്റെ ജനകീയതയുമാണ് അതിനുള്ള കാരണമായി അവർ നിരത്തുന്നത്. മണ്ഡലത്തിൽ നടപ്പാക്കിയ കോടികളുടെ വികസന പദ്ധതികളുടെ പേരെടുത്തുപറയാൻ കഴിയുന്നതുതന്നെ തങ്ങളുടെ മികവാണെന്നാണ് എൽ ഡി എഫ് നേതാക്കളും പ്രവർത്തകരും പറയുന്നത്.
Source link


