നൂറിലേറെ സീറ്റ് നേടും: സതീശൻ

കൊച്ചി: സംസ്ഥാനത്ത് യു.ഡി.എഫ് തരംഗമാണെന്നും നൂറിലധികം സീറ്റുകളുമായി അധികാരത്തിലെത്തുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സർക്കാരിനെതിരായ ജനങ്ങളുടെ പ്രതിഷേധവും യു.ഡി.എഫിനെക്കുറിച്ചുള്ള പ്രതീക്ഷകളും വോട്ടെടുപ്പിൽ പ്രതിഫലിക്കും. എല്ലായിടത്തും ടീം യു.ഡി.എഫായാണ് പ്രവർത്തിക്കുന്നത്. പോളിംഗ് കഴിയുമ്പോൾ യു.ഡി.എഫ് എത്ര സീറ്റിൽ വിജയിക്കുമെന്ന് പറയാം. തിരുവനന്തപുരത്ത് എട്ട് സീറ്റുവരെയാകാം. കൊല്ലത്ത് രണ്ട് സീറ്റ് ഏഴോ എട്ടോ ആകും. ആലപ്പുഴയിൽ രണ്ടു മൂന്ന് കാര്യങ്ങൾ കൂടി വിശകലനം ചെയ്യാനുണ്ട്. കോഴിക്കോട് വലിയ മാറ്റമുണ്ടാകും. കാസർകോട് നിന്നും വോട്ടെണ്ണി എറണാകുളത്ത് എത്തുമ്പോഴേക്കും യു.ഡി.എഫിന് ഭൂരിപക്ഷം കിട്ടും. നിലവിലെ ഒരു ഡസൺ മന്ത്രിമാർ പരാജയപ്പെടും. വയനാട് ഫണ്ട് പിരിവ് സംബന്ധിച്ച ബാങ്ക് സ്റ്റേറ്റ്‌മെന്റ് ഉൾപ്പെടെ പുറത്തുവിട്ടിട്ടുണ്ട്. വീട് പണിയാൻ കെ.പി.സി.സി ഫണ്ടിൽ നിന്നും എ.ഐ.സി.സി ഫണ്ടിൽ നിന്നും പണം നൽകും. വേറെ ഫണ്ട് ശേഖരിക്കില്ല. സഹായിക്കാമെന്ന് എ.ഐ.സി.സി നേരത്തെ പറഞ്ഞിട്ടുണ്ട്. നുണകളാണ് സി.പി.എം പ്രചരിപ്പിക്കുന്നത്. എല്ലാ നേതാക്കളെയും പ്രചാരണത്തിൽ കാണാറില്ലല്ലോ എന്ന ചോദ്യത്തിന്,പിണറായി വിജയനുള്ള എല്ലാ പരിപാടികളിലും എം.വി. ഗോവിന്ദനും ടി.പി. രാമകൃഷ്ണനും ഉണ്ടായിരുന്നോ എന്നായിരുന്നു മറുചോദ്യം.
Source link


