test del 5 copy of del 3
‘നുഴഞ്ഞുകയറ്റക്കാർ നാലു വിവാഹം കഴിക്കില്ലെന്ന് ഏകീകൃത സിവിൽകോഡ് ഉറപ്പാക്കും’: അമിത് ഷാ

ഗോൽപാര (അസം) ∙ നുഴഞ്ഞുകയറ്റക്കാർ നാലു വിവാഹം കഴിക്കില്ലെന്ന് ഏകീകൃത സിവിൽകോഡ് വഴി ഉറപ്പാക്കാനാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അസമിലെ ഗോൽപാര ജില്ലയിലെ ദുധ്നോയിയിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആദിവാസി മേഖലകളുടെ വികസനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയും സമഗ്ര രൂപരേഖ തയാറാക്കിയിട്ടുണ്ടെന്നും അത് പൂർണതോതിൽ നടപ്പിലാക്കാൻ അസമിൽ ബിജെപി വീണ്ടും അധികാരത്തിലെത്തണമെന്നും അദ്ദേഹം പറഞ്ഞു.ബിജെപിക്ക് വീണ്ടും അധികാരം കിട്ടിയാൽ നുഴഞ്ഞുകയറ്റക്കാരെ മടക്കിയയച്ച് അസമിനെ അവരിൽനിന്നു മുക്തമാക്കും. അസമിൽ സമാധാനം പുനഃസ്ഥാപിക്കാൻ ബിജെപിക്കു കഴിഞ്ഞു. ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചാൽ സംസ്ഥാനത്ത് വീണ്ടും അസ്ഥിരതയുണ്ടാകുമെന്നും അമിത് ഷാ പറഞ്ഞു.
Source link


