‘നീതിക്കായുള്ള 3215 ദിവസത്തെ കാത്തിരിപ്പ്’; പ്രതികരണവുമായി ഡബ്ല്യുസിസി

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ നാളെ വിധിവരാനിരിക്കെ പ്രതികരണവുമായി ഡബ്ല്യുസിസി. നീതിക്കായുള്ള 3215 ദിവസത്തെ കാത്തിരിപ്പെന്നായിരുന്നു ഡബ്ല്യുസിസിയുടെ പ്രതികരണം. സോഷ്യൽ മീഡിയ പോസ്റ്റിലാണ് പ്രതികരണം നടത്തിയത്.
പോസ്റ്റിന്റെ പൂർണരൂപം
ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപ്പെടലിൽ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര. നീതിക്കായുള്ള 3215 ദിവസത്തെ
കാത്തിരിപ്പ്. അവൾ തുറന്നു വിട്ട പ്രതിരോധം ബാധിച്ചത് സിനിമയിലെ സ്ത്രീകളെ മാത്രമല്ല, മലയാള സിനിമ വ്യവസായത്തെയും, കേരളക്കരയെ ഒന്നാകെയുമാണ്. അതിന്റെ പ്രത്യാഘാതം നമ്മുടെ സാമൂഹിക മന:സാക്ഷിയെ പൊളിച്ചെഴുത്ത് നടത്തുകയും മാറ്റത്തിനായുള്ള ശബ്ദം ഉയർത്തുകയും ചെയ്‌തു. ഈ കാലയളവിലുടനീളം നിയമ സംവിധാനത്തിലുള്ള വിശ്വാസം കൈവിടാതെ അവൾ കാണിച്ച ധൈര്യത്തിനും പ്രതിരോധ ശേഷിക്കും സമാനതകൾ ഇല്ല. അവളുടെ പോരാട്ടം എല്ലാ അതിജീവിതകൾക്കും വേണ്ടിയുള്ളതാണ്. ഞങ്ങൾ അവളോടൊപ്പവും, ഇത് നോക്കി കാണുന്ന മറ്റെല്ലാ അതിജീവിതകൾക്ക് ഒപ്പവും നിൽക്കുന്നു.
അവൾക്കൊപ്പം
Source link



