CINEMA

നിർമ്മാണം ഗീത ആർട് സ് അല്ലു അർജുൻ- ബേസിൽ ചിത്രം അടുത്ത വർഷം


തെലുങ്ക് സൂപ്പർ താരം അല്ലു അർജുൻ നായകനായി സൂപ്പർ ഹീറോ ഫാന്റസി ചിത്രം ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്നു. അടുത്ത വർഷം ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിലൂടെ ബേസിൽ ജോസഫ് ടോളിവുഡ് അരങ്ങേറ്റം നടത്തുന്നു എന്ന പ്രത്യേകതയുണ്ട്. അല്ലു അർജുന്റെ പിതാവ് അല്ലു അരവിന്ദിന്റെ ഉടമസ്ഥതയിലെ ഗീത ആർട്സിന്റെ ബാനറിൽ ആയിരിക്കും നിർമ്മാണം. അറ്റ്ലി ചിത്രത്തിനുശേഷം ലോകേഷ് കനകരാജ്, സുകുമാർ എന്നിവരുടെ ചിത്രങ്ങൾ അല്ലു അർജുനെ കാത്തിരിക്കുന്നുണ്ട്.മിക്കവാറും ലോകേഷ് ചിത്രത്തിനുശേഷം ആയിരിക്കും ബേസിൽ ചിത്രത്തിൽ അഭിനയിക്കുക എന്നാണ് സൂചന. പുഷ്പയുടെ മൂന്നാം ഭാഗം ആണ് അല്ലുവും സുകുമാറും ചേർന്ന് ഒരുക്കുക. ലോകേഷ് കനകരാജിന്റേത് മാസ് ആക്ഷൻ ചിത്രവും . മലയാളത്തിൽ ആദ്യമായി സൂപ്പർ ഹീറോയായി എത്തിയ ‘മിന്നൽ മുരളി’ ബേസിൽ ജോസഫ് ആണ് സംവിധാനം ചെയ്തത്.അടുത്തിടെ അല്ലു അർജുന്റെ സഹോദരനും നടനുമായ അല്ലു സിരീഷിന്റെ പ്രീ-വെഡ്ഡിംഗിന് ബേസിൽ ജോസഫ് പങ്കെടുത്തിരുന്നു. അല്ലു അർജുനുമായി കൈകോർക്കുന്നതിന്റെ ഭാഗം കൂടിയാണ് ഇതെന്ന് കരുതിയിരുന്നു പ്രേക്ഷകർ.കുഞ്ഞിരാമായണം,​ ഗോദ,​ എന്നിവയാണ് ബേസിൽ ജോസഫിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മറ്റു ചിത്രങ്ങൾ. രൺവീർ സിംഗ് നായകനായി ശക്തിമാൻ എന്ന ബോളിവു‌ഡ് ചിത്രം ഒരുക്കുന്നതിന് വിലപ്പെട്ട രണ്ടു വർഷം നീക്കിവച്ചെങ്കിലും ആ പ്രോജക്ട് യാഥാർത്ഥ്യമായില്ല. സോണി പിക് ചേഴ്സിന്റെ ബാനറിൽ നിർമ്മിക്കാനായിരുന്നു ലക്ഷ്യം. അതേസമയം ബേസിൽ ജോസഫ്,​ ടൊവിനോ തോമസ്,​ വിനീത് ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി നവാഗതനായ അരുൺ അനിരുദ്ധൻ സംവിധാനം ചെയ്യുന്ന അതിരടി റിലീസിന് ഒരുങ്ങുന്നു. കോളേജ് ക്യാമ്പസിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം മേയ് 14ന് റിലീസ് ചെയ്യും. കിടിലൻ മാസ് ട്രാൻസ് ഫോർമേഷനിലാണ് ബേസിലിന്റെ സാം ബോയ് എന്ന കഥാപാത്രം എത്തുന്നത്. ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ബേസിൽ ജോസഫും ഡോ. അനന്തു എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഡോ.അനന്തു എസും ചേർന്നാണ് നിർമ്മാണം.


Source link

Related Articles

Back to top button