CINEMA

അടൂർ – മമ്മൂട്ടി ചിത്രം പദയാത്ര

32 വർഷങ്ങൾക്ക് ശേഷം സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രത്തിന് പദയാത്ര എന്നു പേരിട്ടു. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രത്തിന്റെ പൂജ എറണാകുളത്ത് നടന്നു. പൂജ ചടങ്ങുകൾക്ക് ശേഷം ചിത്രീകരണമാരംഭിച്ചു. ഗ്രേസ് ആന്റണി നായികയാകുന്ന ചിത്രത്തിൽ ഇന്ദ്രൻസ് , പി.ശ്രീകുമാർ, നന്ദു , അലിയാർ തുടങ്ങിയവരും ഒട്ടേറെ പുതുമുഖങ്ങളും വേഷമിടുന്നുണ്ട്. അടൂരും കെ.വി.മോഹൻ കുമാറും ചേർന്ന് രചന നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ ഷഹ്നാദ് ജലാലാണ്. മുജീബ് മജീദിന്റേതാണ് സംഗീതം. അസോസ്സിയേറ്റ് ഡയറക്ടർ – മീരാസാഹിബ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ജോർജ്ജ് സെബാസ്റ്റ്യൻ, എഡിറ്റർ-പ്രവീൺ പ്രഭാകർ, പ്രൊഡക്ഷൻ ഡിസൈനർ – ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ – സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ – ബിനു മണമ്പൂര്, മേക്കപ്പ് – റോണക്സ് സേവ്യർ, ജോർജ് സെബാസ്റ്റ്യൻ, കോസ്‌റ്റ്യൂംസ് – എസ്.ബി.സതീശൻ, സൗണ്ട് ഡിസൈൻ – കൃഷ്ണ മോഹൻ (സ്പ്ത റെക്കോർഡ് സ്), സ്റ്റിൽസ് – നവീൻ മുരളി, പബ്ലിസിറ്റി ഡിസൈൻ – ആഷിഫ് സലാം. ഒറ്റ ഷെഡ്യൂളിൽ പൂർത്തിയാകുന്ന പദയാത്ര വേഫെറർ ഫിലിംസ് തിയേറ്ററുകളിലെത്തിക്കും.


Source link

Related Articles

Back to top button