LATEST

നിലവിലെ സാഹചര്യത്തിൽ ജനം എൽഡിഎഫിന് വോട്ട് ചെയ്യില്ല, പിണറായി മുഖ്യമന്ത്രിയായാൽ സന്തോഷം, മൂന്നാമൂഴം സഫലമാകില്ലെന്ന് സുധാകരൻ


ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ചുള്ള പ്രസ്‌താവന നടത്തിയതിൽ വിശദീകരണവുമായി അമ്പലപ്പുഴയിലെ സ്ഥാനാർത്ഥിയായ ജി സുധാകരൻ. പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയായാൽ സന്തോഷം. പക്ഷെ മൂന്നാമൂഴം സഫലമാകില്ല എന്നാണ് പറഞ്ഞതെന്ന് സുധാകരൻ വ്യക്തമാക്കി. താൻ അമ്പലപ്പുഴയിലെ ജനകീയ സ്വതന്ത്ര സ്ഥാനാർത്ഥിയാണ്. അതുകൊണ്ടാണ് കോൺഗ്രസ് പ്രവർത്തകർ തനിക്കായി പ്രവർത്തിക്കാൻ മുന്നോട്ടുവന്നത്. താൻ തിരഞ്ഞെടുപ്പ് കൺവെൻഷൻ വിളിക്കുന്നില്ല. തനിക്ക് ഇലക്ഷൻ കമ്മിറ്റിയുമില്ല. തിരഞ്ഞെടുപ്പിലെ അഞ്ച് വർഷത്തെ ഇടവേള ഒരു ഇടവേളയാണോ എന്നും കഴിഞ്ഞതവണ മത്സരിച്ചിരുന്നെങ്കിൽ 50,000 വോട്ടിന് ജയിച്ചേനെ എന്നും സുധാകരൻ പറഞ്ഞു.എന്റെ പിൻഗാമിയും ജയിച്ചുകഴിഞ്ഞപ്പോൾ എനിക്കെതിരെ പരാതി പറഞ്ഞു.പാർലമെന്ററി വ്യാമോഹമുണ്ടെന്ന സിപിഎമ്മിന്റെ വിമർശന ചോദ്യത്തോട് കടുത്ത ഭാഷയിലാണ് ജി സുധാകരൻ മറുപടി നൽകിയത്. തനിക്ക് പാർലമെന്ററി വ്യാമോഹമുണ്ടെന്ന് പറയുന്നവർക്ക് നാണമുണ്ടോ? ആറാം തവണയാണ് ആരിഫ് തുടർച്ചയായി മത്സരിക്കുന്നത്. സജി ചെറിയാൻ മൂന്ന് തവണ, യു പ്രതിഭ മൂന്നാം തവണ, വാസവനും മൂന്നാം തവണയാണ്. അതൊന്നും പാർലമെന്ററി വ്യാമോഹമല്ലേ? പാർലമെന്ററി വ്യാമോഹമില്ലാത്തവരാണോ വീണ്ടും മത്സരിക്കുന്നതെന്നും അവർ കണ്ണടച്ചിരിക്കുകയാണോ എന്നും അദ്ദേഹം പരിഹസിച്ചു. എകെജി മരിക്കുന്നതുവരെ എംപിയായിരുന്നു എന്ന് ഇവർക്കറിയാമോ എന്ന് അദ്ദേഹം ചോദിച്ചു.കഴിഞ്ഞദിവസം പ്രാദേശിക കോൺഗ്രസ് നേതാക്കൾ വീട്ടിലെത്തി സ്വീകരണം നൽകി. യുഡിഎഫ് സീറ്റൊഴിച്ചിട്ടത് അവരുടെ ഉത്തരവാദിത്വമാണ്. ജനകീയ സ്വതന്ത്ര സ്ഥാനാർത്ഥിയായി പ്രചരണം ആരംഭിക്കും. ഏത് രാഷ്‌ട്രീയ പാർട്ടികൾക്കും സഹായിക്കാൻ മുന്നോട്ടുവരാം. അമ്പലപ്പുഴയിൽ മാത്രം പ്രസംഗിക്കണമെന്നേ കരുതിയുള്ളൂ. എന്നാൽ മന്ത്രി പി പ്രസാദിനെതിരെ ചേർത്തലയിൽ പ്രചരണത്തിൽ പ്രസംഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ‘സിപിഐയിൽ ഒരാൾ മാത്രമേ തനിക്കെതിരെ പറഞ്ഞുള്ളൂ. പി പ്രസാദ് എന്തിനാണ് കമ്മ്യൂണിസം പഠിപ്പിക്കാൻ വരുന്നത്. പൊളിറ്റിക്കൽ ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കാൻ മാന്യനാകാൻ ശ്രമിക്കുകയാണ്. ‘ അമ്പലപ്പുഴയിൽ നൂറിലേറെ ഇടങ്ങളിൽ പോയി പ്രസംഗിക്കുമെന്നും സുധാകരൻ വ്യക്തമാക്കി.


Source link

Related Articles

Back to top button