test del 5 copy of del 3
‘നിറയെ വിനോദസഞ്ചാരികളെത്തുന്ന സ്ഥലം, കാൽതെറ്റി വീണതാകാം’: ദുരൂഹതയില്ലെന്ന് ചിക്കമഗളൂരു എസ്പി

ചിക്കമഗളൂരു∙ വിനോദ യാത്രയ്ക്കിടെ കർണാടകയിലെ ചിക്കമഗളൂരുവിൽ മരിച്ച പാലക്കാട് സ്വദേശി ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം നടപടികൾ തുടങ്ങി. ചിക്കമഗളൂരു ജില്ലാ ആശുപത്രിയിലാണ് പോസ്റ്റുമോർട്ടം നടക്കുന്നത്. മരണത്തിൽ ദുരൂഹതകൾ ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. എന്നാൽ പെൺകുട്ടിയുടെ മരണത്തിൽ നിലവിൽ ദുരൂഹതകളില്ലെന്നും കാലുതെറ്റി വീണതാകാനാണു സാധ്യതയെന്നും ചിക്കമഗളൂരു എസ്പി ജിതേന്ദ്ര കുമാർ ദയാമ മനോരമ ഓൺലൈനോട് പറഞ്ഞു.പോസ്റ്റുമോർട്ടം നടത്തുന്നതിനായി രണ്ടു ഡോക്ടർമാരെ പ്രത്യേകം നിയോഗിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന്റെ വിഡിയോയും ചിത്രീകരിക്കും. തുടർന്നു രാത്രി തന്നെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്നാണു വിവരം.
Source link


