‘നിറത്തിന്റെയും ജാതിയുടെയും പേരിൽ അധിക്ഷേപം നേരിട്ടു’; ഡെന്റൽ കോളേജ് വിദ്യാർത്ഥിയുടെ മരണത്തിൽ അദ്ധ്യാപകർക്ക് സസ്‌പെൻഷൻ

കണ്ണൂർ: കോളേജ് കെട്ടിടത്തിൽ നിന്നും മെഡിക്കൽ വിദ്യാർത്ഥി ചാടി മരിച്ച സംഭവത്തിൽ രണ്ട് അദ്ധ്യാപകർക്ക് സസ്‌പെൻഷൻ. കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥിയും തിരുവനന്തപുരം ചാലക്കാട് സ്വദേശിയുമായ ആർ.എൽ.നിഥിൻ രാജാണ് (23) മരിച്ചത്. സംഭവത്തിൽ ഡെന്റൽ അനാട്ടമി വിഭാഗം മേധാവി ഡോ. എം കെ റാം, അസോസിയേറ്റ് പ്രൊഫസർ ഡോ. സംഗീത എന്നിവർക്കാണ് സസ്‌പെൻഷൻ ലഭിച്ചത്. നിതിൻ നിറത്തിന്റെയും ജാതിയുടെയും സാമ്പത്തിക സ്ഥിതിയുടെയും പേരിൽ അദ്ധ്യാപകരിൽ നിന്ന് നിരന്തരം അധിക്ഷേപം നേരിട്ടിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. നിതിനെ മാനസികമായി തളർത്തി. എച്ച്‌ഒഡിക്കെതിരെ പരാതി നൽകിയതിൽ വൈരാഗ്യമുണ്ടായിരുന്നു. തന്നോടും ഡോ. എം കെ റാം മോശമായി പെരുമാറിയിട്ടുള്ളതായി നിതിന്റെ പിതാവ് ആരോപിച്ചു. എന്നാൽ ഇതുസംബന്ധിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് കോളേജ് പ്രിൻസിപ്പൽ പറഞ്ഞത്.
Source link


