test del 2

നിരവധി വിഷയത്തിൽ ധാരണയായി;യുദ്ധത്തിലൂടെ സാധിക്കാത്തത് USനേടിയെടുക്കാൻ നോക്കിയെന്ന് ഇറാൻ,വാൻസ് മടങ്ങി


ഇസ്ലാമാബാദ്: പാകിസ്താന്റെ മധ്യസ്ഥതയിൽ നടന്ന ഇറാൻ-യുഎസ് സമാധാന ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസിന്റെ നേതൃത്വത്തിലുള്ള സംഘം ഇസ്ലാമാബാദിൽനിന്ന് മടങ്ങി. ആണവായുധം വികസിപ്പിക്കരുതെന്ന അമേരിക്കൻ നിബന്ധനകൾ അംഗീകരിക്കാൻ ഇറാൻ വിസമ്മതിച്ചതിനെ തുടർന്ന് കരാറുണ്ടാക്കാൻ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വാൻസിന്റെ മടക്കം. ചർച്ച പരാജയപ്പെട്ടെന്ന് സ്ഥിരീകരിച്ച ഇറാൻ, യുദ്ധത്തിലൂടെ നേടാൻ കഴിയാതിരുന്ന ലക്ഷ്യങ്ങൾ യുഎസ് ചർച്ചയിലൂടെ നേടാൻ ശ്രമിച്ചെന്ന് ആരോപിച്ചു. യുഎസിന്റെ അമിതമായ ആവശ്യങ്ങളാണ് ചർച്ച പരാജയപ്പെടാൻ കാരണമെന്നും ഇറാൻ കുറ്റപ്പെടുത്തി.’ചർച്ചാ മുറിയിൽ, ഇറാനെതിരായ യുദ്ധത്തിലൂടെ നേടാൻ കഴിയാതിരുന്ന ലക്ഷ്യങ്ങളായ ഹോർമുസ് കടലിടുക്കിന്റെ വിഷയം, രാജ്യത്ത് നിന്ന് ആണവ വസ്തുക്കൾ നീക്കം ചെയ്യുക തുടങ്ങിയ കാര്യങ്ങൾ അമേരിക്ക നേടാൻ ശ്രമിച്ചു, എന്നാൽ ഇറാനിയൻ പ്രതിനിധി ആ ശ്രമം പരാജയപ്പെടുത്തി’ ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്‌നിം ന്യൂസ് റിപ്പോർട്ട് ചെയ്തു.’അമിതമായ ആവശ്യങ്ങളും അമേരിക്കയുടെ അത്യാഗ്രഹവും അവരെ യാഥാർത്ഥ്യബോധത്തിൽ നിന്നും വളരെ ദൂരെയാക്കി’ഇറാനിയൻ മാധ്യമം ചൂണ്ടിക്കാട്ടി.അതേസമയം ഇറാനും അമേരിക്കയും നിരവധി വിഷയങ്ങളിൽ ധാരണയിലെത്തിയിട്ടുണ്ടെന്നും രണ്ടോ മൂന്നോ പ്രധാന കാര്യങ്ങളിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയിൽ ബഘേയി പറഞ്ഞു.


Source link

Back to top button