test del 4 copy of del 3
നിയന്ത്രണം വിട്ട ബൈക്ക് കടയുടെ ഭിത്തിയിൽ ഇടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

കോഴിക്കോട് ∙ കൊയിലാണ്ടിയിൽ നിയന്ത്രണം വിട്ട ബൈക്ക് കടയുടെ ഭിത്തിയിൽ ഇടിച്ച് അപകടം. ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പന്തലായനി നാനോത്ത് മീത്തൽ സുനിലിന്റെ മകൻ എൻ.അജയ് (22) ആണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന കൊയിലാണ്ടി പന്തലായനി കാട്ടുവയൽ താഴത്ത് കെ.ടി.ആദർശ് (25) പരുക്കേറ്റു. ഞായറാഴ്ച പുലർച്ചെ രണ്ടരയ്ക്കാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റ ആദർശ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. മരിച്ച അജയ് താമരശ്ശേരി ഇൻഡസ് മോട്ടോഴ്സിൽ ഇലക്ട്രീഷനായി ജോലി ചെയ്തു വരികയായിരുന്നു. മാതാവ്: നിഷ. സഹോദരി: അർഷ
Source link


