test del 4 copy of del 3

‘നിതിൻ ലോൺ ആപ്പിൽ നിന്ന് വായ്പ എടുത്തു, അധ്യാപികയുടെ നമ്പർ കൈക്കലാക്കി ഏജന്റ്, ഭീഷണി’


കണ്ണൂർ∙ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ ഒന്നാം വർഷ ഡെന്റൽ വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ അധ്യാപകർക്കെതിരെ കേസെടുത്തു. വകുപ്പ് മേധാവി ഡോ.എം.കെ.റാം, ഡോ. സംഗീത എന്നിവർക്കെതിരെയാണ് കേസെടുത്തത്. ആത്മഹത്യപ്രേരണക്കുറ്റം, എസ്‌സി/എസ്ടി പീഡന നിരോധന നിയമം എന്നീ വകുപ്പുകൾ ചേർത്താണ് ചക്കരക്കൽ പൊലീസ് കേസെടുത്തത്. നിതിൻരാജിന്റെ പിതാവ് രാജൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.   നിതിൻരാജിന്റെ ഫോണിലെ കോൺടാക്റ്റ് വിവരങ്ങൾ ലോൺ ഏജൻസി കൈക്കലാക്കിയിരുന്നു. ഇതിലൂടെ വിദ്യാർഥിയുടെ അധ്യാപകരിലൊരാളെയും ഏജന്റുമാർ ഫോൺ വിളിച്ച് ശല്യം ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അധ്യാപകന് ലഭിച്ച ഭീഷണി സന്ദേശങ്ങളിലും കോളുകളിലും പ്രത്യേകമായി സൈബർ പൊലീസ് സ്റ്റേഷനിൽ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്.


Source link

Back to top button