LATEST

നിതിൻ രാജിന്റെ മരണം; അന്വേഷണത്തിന് പ്രത്യേക സംഘം,​ അദ്ധ്യാപകർക്കെതിരെ കേസെടുത്തു


കണ്ണൂർ : അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജ് ആശുപത്രി കെട്ടിടത്തിൽ നിന്ന് വീണു മരിച്ച സംഭവത്തിൽ അദ്ധ്യാപകർക്കെതിരെ കേസെടുത്തു. ആരോപണ വിധേയരായ അനാട്ടമി വിഭാഗം മേധാവി ഡോ.എം.കെ.റാം,​ അസോസിയേറ്റ് പ്രൊഫസർ ഡോ. എം. സംഗീത എന്നിവരെ പ്രതികളാക്കിയാണ് കേസെടുത്തിരിക്കുന്നത്. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി. എസ്.സി/ എസ്.ടി അതിക്രമ നിരോധന വകുപ്പ് പ്രകാരവും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചു. കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണറുടെ നിർദ്ദേശ പ്രകാരമാണ് എസ്.ഐ.ടി രൂപീകരിച്ചത്. ഏഴ് ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്. ആരോപണ വിധേയരായ അദ്ധ്യാപകരെ നേരത്തെ കോളേജ് അധികൃതർ സസ്പെൻഡ് ചെയ്തിരുന്നു,​ അന്വേഷണവുമായി സഹകരിക്കുമെന്നും കോളേജ് മാനേജ്മെന്റ് അറിയിച്ചു


Source link

Back to top button