CINEMA

നികുതി സംവിധാനം അടിമുടി മാറുന്നു

ലക്ഷ്യം വികസിത ഭാരതം

കൊച്ചി: ഇന്ത്യയെ ലോകത്തിന്റെ ഉത്പാദന, ഉപഭോഗ കേന്ദ്രമായി ഉയർത്തുന്നതിന് ലക്ഷ്യമിട്ട് പരോക്ഷ നികുതി രംഗത്തും വിപുലമായ പരിഷ്കാരങ്ങൾക്കാണ് ബഡ്‌ജറ്റ് തുടക്കമിടുന്നത്. തീരുവ ഘടന ലളിതമാക്കുന്നതിനും ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും കയറ്റുമതി രംഗത്തെ കാര്യക്ഷമത ഉയർത്തുന്നതിനുമാണ് ധനമന്ത്രി ഊന്നൽ നൽകിയിട്ടുള്ളത്. ആഭ്യന്തര ഉത്പാദകർക്ക് കുറഞ്ഞ ചെലവിൽ അസംസ്‌കൃത സാധനങ്ങൾ ലഭ്യമാക്കുന്നതിനും രോഗികൾക്കും സാധാരണക്കാർക്കും ആശ്വാസം പകരാനും എക്സൈസ് തീരുവ ഇളവിലൂടെ ലക്ഷ്യമിടുന്നു.തീരുവ ഘടനയിലുണ്ടാകുന്ന മാറ്റങ്ങൾ അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾക്കും കൂടുതൽ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറുകൾ ഒപ്പുവക്കുന്നതിലും സഹായകരമാകും. ഇ​ന്ത്യ​ൻ​ ​ക​യ​റ്റു​മ​തി​ക്കാ​ർ​ക്ക് ​പു​തി​യ​ ​വി​പ​ണി​ ​തു​റ​ന്നു​ ​കി​ട്ടാ​നും​ ​തീ​രു​വ​ ​മേ​ഖ​ല​യി​ൽ​ ​സു​താ​ര്യ​ത​ ​സൃ​ഷ്‌​ടി​ക്കു​ന്ന​തി​നും​ ​നി​ർ​മ്മ​ല​ ​സീ​താ​രാ​മ​ൻ​ ​അ​ധി​ക​ ​ശ്ര​ദ്ധ​യാ​ണ് ​ന​ൽ​കി​യി​ട്ടു​ള്ള​ത്.​ ​വി​ക​സി​ത​ ​ഇ​ന്ത്യ​ ​യാ​ഥാ​ർ​ത്ഥ്യ​മാ​ക്കു​ന്ന​തി​ന് ​ആ​ഗോ​ള​ ​നി​ല​വാ​ര​ത്തി​ൽ​ ​വ്യാ​പാ​ര​ ​ഇ​ട​പാ​ടു​ക​ളി​ൽ​ ​സ​ർ​ക്കാ​ർ​ ​ഇ​ട​പെ​ട​ലു​ക​ൾ​ ​പ​ര​മാ​വ​ധി​ ​കു​റ​യ്ക്കാ​നും​ ​ബ​ഡ്‌​ജ​റ്റ് ​ല​ക്ഷ്യ​മി​ടു​ന്നു.

കയറ്റുമതിക്കാർക്ക് പ്രോത്സാഹനം

സമുദ്രോത്പന്നങ്ങൾ, ലെതർ, ടെക്‌സ്‌റ്റൈയിൽ എന്നീ മേഖലകളിലെ കയറ്റുമതിക്കാർക്ക് വിപുലമായ ആനുകൂല്യങ്ങൾ ധനമന്ത്രി പ്രഖ്യാപിച്ചു. സമുദ്രോത്പന്നങ്ങളുടെ സംസ്‌കരണത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത സാധനങ്ങളുടെ ഇറക്കുമതി തീരുവ മൂന്ന് ശതമാനത്തിൽ നിന്ന് ഒരു ശതമാനമായി കുറച്ചു. ഊർജ, ന്യൂക്ളിയർ പവർ പ്ളാന്റുകൾ, ക്രിട്ടിക്കൽ ധാതുക്കൾ, ബയോഗ്യാസ് കലർത്തിയ സി.എൻ.ജി തുടങ്ങിയവയ്ക്കും കസ്‌റ്റംസ് തീരുവ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. മൈക്രോവേവ് ഒവനുകളുടെ നിർമ്മാണത്തിനുള്ള സാധനങ്ങൾക്കും ഇറക്കുമതി തീരുവ കുറച്ചു.

വിമാന നിർമ്മാണത്തിന് ആനുകൂല്യം

സിവിലിയൻ, പരിശീലന വിമാനങ്ങളുടെ നിർമ്മാണത്തിന് ആവശ്യമായ ഘടക ഭാഗങ്ങളും ഉപകരണങ്ങളും ഇറക്കുമതി ചെയ്യുമ്പോൾ അടിസ്ഥാന കസ്‌റ്റംസ് ഡ്യൂട്ടി ഒഴിവാകും. പ്രതിരോധ മേഖലയിൽ ഉപയോഗിക്കുന്ന വിമാനങ്ങളുടെ ഘടക ഭാഗ നിർമ്മാണത്തിനുള്ള അസംസ്കൃത സാധനങ്ങൾക്കും തീരുവ ഇളവ് നൽകും.

എസ്.ഇ.ഇസഡിലെ സാധനങ്ങൾ ആഭ്യന്തര വിപണിയിലെത്തും

പ്രത്യേക സാമ്പത്തിക മേഖലയിൽ(എസ്.ഇ.ഇസഡ്) പ്രവർത്തിക്കുന്ന കയറ്റുമതിക്കാർ നേരിടുന്ന പ്രതിസന്ധി മറികടക്കാൻ ഉത്പന്നങ്ങൾ ആഭ്യന്തര വിപണിയിൽ വിൽക്കാൻ ഒറ്റത്തവണ നടപടിയെന്ന നിലയിൽ അനുമതി നൽകും. യു.എസ് തീരുവയിൽ ഉത്പാദനശേഷി പൂർണമായും ഉപയോഗിക്കാൻ കഴിയാത്തതിന് ആശ്വാസമായാണ് നടപടി. കമ്പനികളുടെ കയറ്റുമതിയുടെ നിശ്ചിത ശതമാനം മാത്രമേ ആഭ്യന്തര വിപണിയിൽ വിൽക്കാൻ കഴിയൂ.

ക്രിപ്‌റ്റോയിലെ വെളിപ്പെടുത്തിയില്ലെങ്കിൽ പ്രതിദിന പിഴ

200 രൂപ

ഓ​ഹ​രി​ ​വി​പ​ണി​യി​ൽ​ ​ചോ​ര​പ്പുഴ

നി​കു​തി​ ​നി​ർ​ദേ​ശ​ത്തി​ൽ​ ​നി​ക്ഷേ​പ​ക​ർ​ക്ക് ​ആ​ശ​ങ്ക

കൊ​ച്ചി​:​ ​ഫ്യൂ​ച്ചേ​ഴ്‌​സ് ​ആ​ൻ​ഡ് ​ഓ​പ്ഷ​നു​ക​ളി​ൽ​ ​വ്യാ​പാ​രം​ ​ന​ട​ത്തു​ന്ന​വ​രു​ടെ​ ​നി​കു​തി​ ​ഉ​യ​ർ​ത്തി​യ​തോ​ടെ​ ​ഓ​ഹ​രി​ ​വി​പ​ണി​ ​ബ​ഡ്‌​ജ​റ്റ് ​ദി​ന​ത്തി​ൽ​ ​ത​ക​ർ​ന്ന​ടി​ഞ്ഞു.ഫ്യൂ​ച്ചേ​ഴ്‌​സി​ലെ​ ​സെ​ക്യൂ​രി​റ്റീ​സ് ​ഇ​ട​പാ​ട് ​നി​കു​തി​ ​(​എ​സ്.​ടി.​ടി​)​ 0.02​ ​ശ​ത​മാ​ന​ത്തി​ൽ​ ​നി​ന്നും​ 0.05​ ​ശ​ത​മാ​ന​മാ​യി​ ​ഉ​യ​ർ​ത്തി.​ ​ഓ​പ്ഷ​ൻ​സി​ന്റെ​ ​എ​സ്.​ടി.​ടി​ 0.15​ ​ശ​ത​മാ​ന​മാ​കും.
ആ​റ് ​വ​ർ​ഷ​ത്തി​നി​ടെ​ ​ബ​ഡ്‌​ജ​റ്റ് ​ദി​ന​ത്തി​ലു​ണ്ടാ​കു​ന്ന​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ത​ക​ർ​ച്ച​യാ​ണ് ​സെ​ൻ​സെ​ക്സ്,​ ​നി​ഫ്‌​റ്റി​ ​എ​ന്നി​വ​യി​ൽ​ ​ഇ​ന്ന​ലെ​ ​ദൃ​ശ്യ​മാ​യ​ത്.​ ​ഫ്യൂ​ച്ചേ​ഴ്‌​സ് ​ആ​ൻ​ഡ് ​ഓ​പ്ഷ​നു​ക​ളു​ടെ​ ​സെ​ക്യൂ​രി​റ്റീ​സ് ​ട്രാ​ൻ​സാ​ക്ഷ​ൻ​ ​നി​കു​തി​യിൽനേ​രി​യ​ ​വ​ർ​ദ്ധ​ന​യാ​ണ് ​വ​രു​ത്തി​യ​തെ​ങ്കി​ലും​ ​ഊ​ഹ​ക്ക​ച്ച​വ​ട​ക്കാ​ർ​ക്ക് ​വ​ൻ​ ​തി​രി​ച്ച​ടി​യാ​കു​മെ​ന്ന് ​വി​ല​യി​രു​ത്തു​ന്നു.​ ​ഇ​തോ​ടൊ​പ്പം​ ​ദീ​ർ​ഘ​കാ​ല​ ​മൂ​ല​ധ​ന​ ​നേ​ട്ട​ങ്ങ​ളി​ൽ​ ​ഇ​ള​വ് ​പ്ര​ഖ്യാ​പി​ക്കാ​ത്ത​തും​ ​തി​രി​ച്ച​ടി​യാ​യി.​ ​സെ​ൻ​സെ​ക്സ് 1,546​ ​പോ​യി​ന്റ് ​ന​ഷ്‌​ട​വു​മാ​യി​ 80,722.94​ൽ​ ​അ​വ​സാ​നി​ച്ചു.​ ​നി​ഫ്‌​റ്റി​ 495.2​ ​പോ​യി​ന്റ് ​ഇ​ടി​ഞ്ഞ് 24,825.45​ൽ​ ​എ​ത്തി.​ ​ചെ​റു​കി​ട,​ ​ഇ​ട​ത്ത​രം​ ​ക​മ്പ​നി​ക​ളു​ടെ​ ​ഓ​ഹ​രി​ക​ളും​ ​ക​ന​ത്ത​ ​ത​ക​ർ​ച്ച​ ​നേ​രി​ട്ടു.​ ​പ്ര​ധാ​ന​ ​മേ​ഖ​ല​ക​ളി​ലെ​ ​ഓ​ഹ​രി​ക​ളെ​ല്ലാം​ ​വി​ൽ​പ്പ​ന​ ​സ​മ്മ​ർ​ദ്ദം​ ​നേ​രി​ട്ടു.

നി​ക്ഷേ​പ​ക​രു​ടെ​ ​ന​ഷ്‌​ടം
11​ ​ല​ക്ഷം​ ​കോ​ടി​ ​രൂപ

വി​ദേ​ശ​ ​യാ​ത്ര​ക​ൾ​ക്കും​ ​പ​ഠ​ന​ത്തി​നും​ ​ചെ​ല​വ് ​കു​റ​യും

കൊ​ച്ചി​:​ ​വി​ദേ​ശ​ ​ടൂ​ർ​ ​പാ​ക്കേ​ജു​ക​ളു​ടെ​ ​വി​ൽ​പ്പ​ന​യി​ൽ​ ​സ്രോ​ത​സി​ൽ​ ​നി​ന്നും​ ​സ​മാ​ഹ​രി​ക്കു​ന്ന​ ​നി​കു​തി​യു​ടെ​(​ടി.​സി.​എ​സ്)​ ​നി​ര​ക്ക് ​കു​റ​യു​ന്ന​ത് ​സ​ഞ്ചാ​ര​ ​വി​പ​ണി​ക്ക് ​ഗു​ണ​മാ​കും.​ 5​ ​ശ​ത​മാ​നം,​ 20​ ​ശ​ത​മാ​നം​ ​എ​ന്നി​ങ്ങ​നെ​ ​ഈ​ടാ​ക്കി​യി​രു​ന്ന​ ​ടി.​സി.​എ​സ് ​ര​ണ്ട് ​ശ​ത​മാ​ന​മാ​യി​ ​ഏ​കീ​ക​രി​ക്കും.​ ​ലി​ബ​റ​ലൈ​സ്‌​ഡ് ​റെ​മി​റ്റ​ൻ​സ് ​സ്‌​കീ​മി​ലൂ​ടെ​ ​പ​ഠ​ന​ത്തി​നും​ ​ചി​കി​ത്‌​സ​യ്ക്കും​ ​വി​ദേ​ശ​ത്ത് ​പോ​കു​ന്ന​വ​രു​ടെ​ ​ടി.​സി.​എ​സ് ​അ​ഞ്ച് ​ശ​ത​മാ​ന​ത്തി​ൽ​ ​നി​ന്നും​ ​ര​ണ്ട് ​ശ​ത​മാ​ന​മാ​യി​ ​കു​റ​ച്ചു.

കോ​ ​ഓ​പ്പ​റേ​റ്റീ​വു​ക​ൾ​ക്ക് ​അ​ധി​ക​ ​ആ​നു​കൂ​ല്യ​ങ്ങൾ
പ്രൈ​മ​റി​ ​കോ​പ്പ​റേ​റ്റീ​വ് ​സൊ​സൈ​റ്റി​ക​ളി​ലേ​ക്ക് ​അം​ഗ​ങ്ങ​ൾ​ ​ന​ൽ​കു​ന്ന​ ​പാ​ൽ,​ ​എ​ണ്ണ​ക്കു​രു,​ ​എ​ഴം,​ ​പ​ച്ച​ക്ക​റി​ക​ൾ​ ​എ​ന്നി​വ​യ്ക്ക് ​നി​ല​വി​ൽ​ ​ല​ഭി​ക്കു​ന്ന​ ​നി​കു​തി​ ​ഇ​ള​വു​ക​ൾ​ ​ഇ​നി​ ​മു​ത​ൽ​ ​കാ​ലി​ത്തീ​റ്റ,​ ​പ​രു​ത്തി​ക്കു​രു​ ​എ​ന്നി​വ​യ്ക്കും​ ​ബാ​ധ​ക​മാ​ക്കി.​ ​ഇ​ന്റ​ർ​ ​കോ​ ​ഓ​പ്പ​റേ​റ്റീ​വ് ​സൊ​സൈ​റ്റി​ക​ളു​ടെ​ ​ലാ​ഭ​ ​വി​ഹി​ത​ ​വ​രു​മാ​ന​ത്തി​നും​ ​ഇ​ള​വ് ​ല​ഭി​ക്കും.


Source link

Related Articles

Back to top button