test del 3
നാഷനൽ ഡിജിറ്റൽ ലൈബ്രറി സൗജന്യമായി പ്രയോജനപ്പെടുത്താം; അറിയേണ്ടതെല്ലാം

ഏവർക്കും ഏതു നേരത്തും എവിടെനിന്നും ലൈബ്രറി സൗകര്യം സൗജന്യമായി പ്രയോജനപ്പെടുത്താവുന്ന വിപുലസംവിധാനമാണ് നാഷനൽ ഡിജിറ്റൽ ലൈബ്രറി ഓഫ് ഇന്ത്യ – www.ndl.gov.in. സൈറ്റിൽ ഇമെയിൽ ഐഡി നൽകി, റജിസ്റ്റർ ചെയ്ത്, ആർക്കും സൗജന്യമായി ലോഗിൻ ചെയ്യാം. കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ‘നാഷനൽ മിഷൻ ഇൻ എജ്യുക്കേഷൻ ത്രൂ കമ്യൂണിക്കേഷൻ ടെക്നോളജി’ (NMEICT) പദ്ധതിയുടെ ഭാഗമായി ഐഐടി ഖരഗ്പുർ ആണ് ഈ ഡിജിറ്റൽ ലൈബ്രറി തയാറാക്കി, കാലികപൂർണതയോടെ നിലനിർത്തുന്നത്. ദേശീയതലത്തിൽ പല സർവകലാശാലകളുടെയും വിദ്യാകേന്ദ്രങ്ങളുടെയും പങ്കാളിത്തമുണ്ട്.2) ഹയർ എജ്യുക്കേഷൻ സർട്ടിഫിക്കറ്റ്, ഡിപ്ലോമ, യുജി, പിജി തലങ്ങളിലുള്ള ഒട്ടെല്ലാ വിഷയങ്ങളിലെയും പാഠങ്ങളുണ്ട്. താൽപര്യമുള്ള വിഷയഭാഗം ഇഷ്ടപ്പെട്ട കണ്ടന്റ് ടൈപ്പിൽ പഠിക്കാം. ചില പാഠങ്ങൾ ഇംഗ്ലിഷിലും എല്ലാ കണ്ടന്റ് രീതികളിലും ലഭ്യമല്ലെന്നു വരാം.. വിപുലമായ സേർച് സൗകര്യമുണ്ട്. Quadratic equations, concept of utility, Macbeth, partial differentiation, criminal law, psychoanalysis, ozone layer, Corporate Accounting, Treaty of Versailles എന്നു തുടങ്ങി ഏതു വിഷയം സംബന്ധിച്ചും സേർച് ചെയ്തു പാഠഭാഗങ്ങളിലെത്താം. മികച്ച ധാരാളം ക്ലാസുകൾ സൗജന്യമായി ആവർത്തിച്ച് ഇഷ്ടമുള്ള നേരത്തു പഠിക്കാൻ സൗകര്യമുണ്ട്.4) റിസർച് വിഷയം തിരിച്ച് ഒട്ടേറെ ഗവേഷണ തീസിസുകൾ സൈറ്റിലുണ്ട്. മുഖ്യവിഷയങ്ങൾ: ആർട്സ് ആൻഡ് ഹ്യുമാനിറ്റീസ്, കംപ്യൂട്ടർ സയൻസ്, കെമിക്കൽ എൻജിനീയറിങ്, എർത്ത് ആൻഡ് പ്ലാനറ്ററി സയൻസസ്, എൻവയൺമെന്റൽ സയൻസ്, ഇമ്യൂണോളജി ആൻഡ് മൈക്രോബയോളജി, ഫിസിക്സ് ആൻഡ് അസ്ട്രോണമി, ഹെൽത്ത് പ്രഫഷൻസ്, സോഷ്യൽ സയൻസസ്, മെറ്റീരിയൽ സയൻസ്, അഗ്രികൾച്ചറൽ / ബയളോജിക്കൽ സയൻസസ്, മൾട്ടി ഡിസിപ്ലിനറി. ഇവയ്ക്കു പുറമേ പ്രമുഖഗവേഷണസ്ഥാപനങ്ങളിലെ തീസിസുകളും ഈ ഒരൊറ്റ സൈറ്റിലെ ലിങ്കുകളിൽനിന്നെടുക്കാം. ഉദാഹരണത്തിന് IEEE Xplore Digital Library, PubMed Central, SpringerOpen, ASME Digital Collection, OMICS International, arXiv, JAMA Network, British Medical Journal (BMJ), ASCE
Source link


