LATEST

നാലുമാസം മുൻപ് സഹോദരൻ ഹൃദയാഘാതം മൂലം മരിച്ചു; സമാനരീതിയിൽ അഞ്ചാം ക്ളാസുകാരിക്ക് ദാരുണാന്ത്യം

ജയ്‌പൂർ: സ്‌കൂളിൽ കളിക്കുന്നതിനിടെ ഹൃദയാഘാതം മൂലം ഒൻപത് വയസുകാരിക്ക് ദാരുണാന്ത്യം. രാജസ്ഥാനിലെ ഗോട്ടനിലാണ് ദാരുണ സംഭവമുണ്ടായത്. അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ ദിവ്യയാണ് മരിച്ചത്. തലാൻപൂർ സ്വദേശിയായ രാജേന്ദ്ര ബപ്പേഡിയയുടെ മകളാണ്.

ഫെബ്രുവരി 23ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം. പ്രഭാത പ്രാർത്ഥന നടക്കുന്നതിന് മുൻപായി വിദ്യാർത്ഥികൾ സ്‌കൂൾ ഗ്രൗണ്ടിൽ കളിക്കുകയായിരുന്നു. ഇതിനിടെ സുഹൃത്തുക്കളുമായി കളിക്കുകയായിരുന്ന ദിവ്യ ബോധരഹിതയായി വീണു. സ്കൂൾ അധികൃതർ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്‌ടർമാർ സ്ഥിരീകരിച്ചു. തുടർന്ന് പോസ്റ്റുമോർട്ടത്തിനുശേഷം കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചു.

നാലുമാസം മുൻപ് ദിവ്യയുടെ സഹോദരൻ അഭിഷേകും ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു. കഴിഞ്ഞ സെപ്‌തംബറിൽ വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണ അഭിഷേകിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.

TAGS: NEWS 360, NATIONAL, NATIONAL NEWS, STUDENT, HEART ATTACK, STUDENT HEART ATTACK, 1


Source link

Related Articles

Back to top button