നാലാം ദിനം നാലര കോടിയുമായി ആശകൾ ആയിരം

ഹിറ്റടിച്ച് ജയറാം – കാളിദാസ് ജയറാം കോമ്പോ
ജയറാം- കാളിദാസ് ജയറാം ചിത്രം ആശകൾ ആയിരം നാലാം ദിനം ആഗോളതലത്തിൽ നാലര കോടി രൂപ നേടി. ആദ്യ ദിനം ലോകവ്യാപകമായി ഒരു കോടിയിൽപ്പരം കളക്ഷൻ നേടിയ ചിത്രം രണ്ടാം ദിനം രണ്ടിരട്ടി കളക്ഷൻ സ്വന്തമാക്കുകയും ചെയ്തു. ചത്താ പച്ച, പ്രകമ്പനം എന്നീ ചിത്രങ്ങൾക്കു പിന്നാലെ ഈ വർഷം ഹിറ്റടിക്കുന്ന മൂന്നാമത്തെ ചിത്രം ആകുകയാണ് ആശകൾ ആയിരം. വരും ദിവസങ്ങളിൽ സൂപ്പർ ഹിറ്റിലേക്ക് മാറും എന്ന സൂചന നൽകുന്നു. ചിരിപ്പിച്ചും ചിന്തിപ്പിച്ചും പ്രേക്ഷകരുടെ മനസിൽ ചേക്കേറുന്ന ജയറാമിന്റെ ഹരിഹരൻ എന്ന കഥാപാത്രം ഇടയ്ക്ക് കണ്ണ് നനയിപ്പിക്കുകയും ചെയ്യുന്നു. അച്ഛനും മകനുമായി എത്തുന്ന ജയറാം- കാളിദാസ് ജയറാം കോമ്പോയും ഷറഫുദ്ദീന്റെയും ആശ ശരത്തിന്റെയും ഇഷാനി കൃഷ്ണയുടെയും മികച്ച പ്രകടനങ്ങളും പ്രേക്ഷകരുടെ കയ്യടി നേടുന്നുണ്ട്.ജി. പ്രജിത് സംവിധാനം ചെയ്ത ചിത്രത്തെ കുടുംബ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്തണി ജോസഫും ചേർന്നാണ് രചന.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ, കൃഷ്ണമൂർത്തി എന്നിവർ ചേർന്നാണ് നിർമ്മാണം.ഡ്രീം ബിഗ് ഫിലിംസ് ആണ് കേരളത്തിൽ വിതരണം . പി .ആർ. ഒ : പ്രതീഷ് ശേഖർ.
Source link



