NATIIONAL
‘നായകൾക്കൊപ്പമാണ് സമയം ചെലവഴിക്കുന്നത്, ക്രിക്കറ്റ് അറിയുന്ന സുഹൃത്തുക്കളില്ല; ഞാൻ ആ താരത്തിന്റെ ആരാധകൻ’

ലക്നൗ∙ വ്യക്തിജീവിതത്തെക്കുറിച്ചുള്ള രസകരമായ ചില കാര്യങ്ങൾ പങ്കുവച്ച് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡൽക്കറുടെ മകനും ഐപിഎലിൽ ലക്നൗ സൂപ്പർ ജയന്റ്സ് ഓൾറൗണ്ടറുമായ അർജുൻ തെൻഡുൽക്കർ. മുംബൈ ഇന്ത്യൻസിൽ സ്ഥിരമായി അവസരങ്ങൾ ലഭിക്കാൻ പ്രയാസപ്പെട്ട താരത്തെ, 2026 ഐപിഎൽ സീസണിന് മുന്നോടിയായാണ് എൽഎസ്ജി സ്വന്തമാക്കിയത്. സംഭാഷണത്തിലെ പ്രസക്തഭാഗങ്ങൾ:പ്രഫഷനൽ ക്രിക്കറ്ററും സച്ചിൻ തെൻഡുൽക്കറുടെ മകനുമായിട്ടും അർജുന് ക്രിക്കറ്റ് സുഹൃത്തുക്കളില്ല എന്നത് പലരെയും അമ്പരിപ്പിച്ചു. ഇക്കാര്യം പലരും വിഡിയോയ്ക്കു താഴെ കമന്റ് ചെയ്യുകയും ചെയ്തു. സച്ചിനെ കൂടാതെ ആരാധിച്ചിരുന്ന താരം ആരാണെന്ന ചോദ്യത്തിന് യുവരാജ് സിങ്ങിന്റെ പേരാണ് അർജുൻ പറഞ്ഞത്. യുവരാജിന്റെ ബോളിങ്ങോണോ ഇഷ്ടപ്പെട്ടതെന്ന് ചോദിച്ചപ്പോൾ ചിരിച്ചുകൊണ്ട് അർജുൻ മറുപടി നൽകി: ‘‘അദ്ദേഹം ഒരു സ്പിന്നറായിരുന്നു; ഞാൻ ഒരു പേസറാണ്.’’ പിതാവിന്റെ ഐതിഹാസികമായ കരിയറുമായി താരതമ്യപ്പെടുത്തി ആരാധകർ അർജുനിൽ അമിത പ്രതീക്ഷകൾ വയ്ക്കുന്നതിനാൽ, വർഷങ്ങളായി സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലുള്ള ട്രോളുകൾ അർജുൻ നേരിട്ടിട്ടുണ്ട്.
Source link


