test del 3
നാട്ടിലെത്താൻ തടസമായി യുദ്ധം, പ്രവാസി വോട്ടുകൾ കുറയും; ആശങ്കയിൽ മുന്നണികൾ

കോഴിക്കോട് ∙ സംസ്ഥാന വികസനത്തിൽ വലിയ സംഭാവന നൽകുന്നവരാണ് പ്രവാസികൾ. സംസ്ഥാന ജിഡിപിയുടെ ഏകദേശം മൂന്നിലൊന്നും സംഭാവന ചെയ്യുന്നവർ. എന്നാൽ പ്രവാസി സമൂഹത്തിൽ നിന്ന് ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടിലെ പങ്കാളിത്തം കുറയുമെന്നത് ഏറെക്കുറെ ഉറപ്പായി. പശ്ചിമേഷ്യൻ സംഘർഷവും പിന്നാലെയെത്തിയ വിമാനക്കൂലി നിരക്കുവർധനയും വിമാനങ്ങൾ വെട്ടിക്കുറച്ചതുമാണ് ഏറെ ആശയുണ്ടെങ്കിലും നാട്ടിലെത്തി തിരഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്തുന്നതിൽ ഭൂരിപക്ഷം പ്രവാസികൾക്കും തടസമാകുന്നത്. ജനാധിപത്യത്തിന്റെ വിധിയെഴുത്തിൽ ഇത്തവണ പ്രവാസി വോട്ടർമാർ സൃഷ്ടിക്കുന്ന വിടവ് സംസ്ഥാനത്ത് വാശിയേറിയ മത്സരം നടക്കുന്ന ചില മണ്ഡലങ്ങളിലെങ്കിലും വിധിയെഴുത്തിൽ നിർണായകമാകും എന്നാണ് വിലയിരുത്തൽ.സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിനു ശേഷം സംസ്ഥാനത്ത് 2,23,558 പ്രവാസി വോട്ടർമാരാണ് ഉളളത് – 1,90,090 പുരുഷന്മാരും 33,458 സ്ത്രീകളും 10 ട്രാൻസ്ജെൻഡറുകളും. ഇതിൽ ഭൂരിഭാഗവും കോഴിക്കോട് (57,679 വോട്ടർമാർ), കണ്ണൂർ (52,163), മലപ്പുറം (39,501), തൃശൂർ (22,249), കാസർകോട് (11,462) എന്നീ ജില്ലകളിലാണ്. വയനാട്- 2,129, പാലക്കാട്- 8,300, എറണാകുളം- 7,426, ഇടുക്കി – 404, കോട്ടയം-3,124, ആലപ്പുഴ-3,472, പത്തനംതിട്ട-3685, കൊല്ലം-6876, തിരുവനന്തപുരം-4,885 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്കുകൾ.∙ പ്രവാസി വോട്ടിന്റെ വില
Source link


